• Home
  • Sports
  • ആഫ്രിക്കൻ സൂപ്പർ കപ്പിന് ഖത്തർ വേദിയാകുമെന്ന് റിപ്പോർട്ട്
football

ആഫ്രിക്കൻ സൂപ്പർ കപ്പിന് ഖത്തർ വേദിയാകുമെന്ന് റിപ്പോർട്ട്

ദോഹ: ഈ വർഷം മാർച്ചിൽ ആരംഭിക്കുന്ന ആഫ്രിക്കൻ സൂപ്പർ കപ്പിന് ഖത്തർ വേദിയാകുമെന്ന് റിപ്പോർട്ട്. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട് ചെയ്തിരിക്കുന്നത്. ആഫ്രിക്കൻ സൂപ്പർ കപ്പ് നേരത്തെ നടത്താൻ ഉദ്ദേശിച്ചിരുന്ന രാഷ്ട്രത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചു കളി നടത്താൻ സാധ്യമാവില്ലെന്ന അഭിപ്രായത്തിലാണ് ഖത്തറിലേക്ക് മത്സരങ്ങൾ മാറ്റാൻ അധികൃതർ തീരുമാനിച്ചത്. ലോക ഫുട്ബാളിന്റെ പുതിയ കേന്ദ്രം എന്ന നിലക്കും ഖത്തറിന്റെ ആതിഥേയത്വം മികച്ചതാവുമെന്നും സംഘാടകരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടി.

Recent Updates