• Home
  • Sports
  • ഖത്തർ ഇന്ന് ഏഷ്യൻ കപ്പ് ഫുട്ബോൾ സെമി ഫൈനലിന് ഇറങ്ങുന്നു
asia cup qatar

ഖത്തർ ഇന്ന് ഏഷ്യൻ കപ്പ് ഫുട്ബോൾ സെമി ഫൈനലിന് ഇറങ്ങുന്നു

ദോഹ: പുതിയ ചരിത്രം രചിക്കാനായി ഖത്തർ ഇന്ന് അബുദാബിയിൽ ഏഷ്യൻ കപ്പ് ഫുട്ബോൾ സെമി ഫൈനലിന് ഇറങ്ങുന്നു. യുഎഇയാണ് എതിരാളികൾ. ഏഷ്യൻ കപ്പ് ഫുട്ബോളിലെ ആദ്യ സെമി ഫൈനലാണു ഖത്തർ കളിക്കുന്നത്. പ്രീ ക്വാർട്ടറിലും, ക്വാർട്ടറിലും കരുത്തരെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസമാണു ഖത്തറിന്റെ കൈമുതൽ; ഒപ്പം, ഏതു വെല്ലുവിളിയുമേറ്റെടുക്കുന്ന താരങ്ങളും. അബുദാബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ ദോഹ സമയം വൈകിട്ട് 5നാണു മൽസരം.ഏഷ്യൻ കപ്പിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാതെയാണു ഖത്തർ സെമിയിലെത്തിയത്. അതുകൊണ്ടു ഖത്തറിന്റെ പ്രതിരോധത്തെ മറികടന്നു മുന്നേറാൻ യുഎഇയുടെ മുന്നേറ്റ നിര വിഷമിക്കും. ഗോൾ പോസ്റ്റിനു കീഴിൽ അൽ സദ്ദ് ക്ലബിന്റെ ഗോൾ കീപ്പറായ സാദ് അൽ ഷീബെന്ന കരുത്തനും ഖത്തറിനു മുതൽ‌ക്കൂട്ടാണ്.

Recent Updates

Related News