• Home
  • Sports
  • ഇന്ത്യൻ ഫുട്ബോൾ ; ചാമ്പ്യന്മാരെ അട്ടിമറിച്ച് ഇന്ത്യയുടെ യുവന

ഇന്ത്യൻ ഫുട്ബോൾ ; ചാമ്പ്യന്മാരെ അട്ടിമറിച്ച് ഇന്ത്യയുടെ യുവനിര

മാഡ്രിഡ് :ചാമ്പ്യന്മാരെ അട്ടിമറിച്ച് ഇന്ത്യയുടെ യുവനിര. ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലുണ്ടോ, ഇങ്ങനെയൊരു സുവർണ ദിനം! ഫുട്ബോൾ രംഗത്ത് വൻ വളർച്ച ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് വലിയ ഉത്തേജനമായി അണ്ടർ 20 ടീം സാക്ഷാൽ അർജന്റീനയെയും അണ്ടർ 16 ടീം ഏഷ്യൻ ചാംപ്യൻമാരായ ഇറാഖിനെയും അട്ടിമറിച്ചു. സ്പെയിനിൽ നടക്കുന്ന അണ്ടര്‍ 20 കോറ്റിഫ് കപ്പിലാണ് ഇന്ത്യയുടെ അണ്ടർ 20 ടീം ആറു തവണ ലോകചാംപ്യൻമാരായ അർജന്റീനയെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഈ വിജയം.

ഇന്ത്യയുടെ അണ്ടര്‍-20 ടീമിന് പിറകെ അണ്ടര്‍-16 ഫുട്ബോള്‍ ടീമിനും ചരിത്രം നേട്ടം. ജോര്‍ദനിലെ അമ്മാനില്‍ നടന്ന WAFF അണ്ടര്‍-16 ബോയ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്മരായ ഇറാക്കിനെ അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യന്‍ കുട്ടികളുടെ ജയം.ഇഞ്ചുറി ടൈമില്‍ ഭുവനേശ്വറാണ് ഹെഡ്ഡറിലൂടെ ഇന്ത്യയുടെ അവിസ്മരണീയമായ ചരിത്രഗോള്‍ നേടിയത്. ഇന്ത്യയ്ക്കു തന്നെയായിരുന്നു കളിയില്‍ മേല്‍ക്കൈ. എന്നാല്‍, ഏഴാം മിനിറ്റില്‍ ഗിവ്സണിന് ഒരു അവസരം ലഭിച്ചെങ്കിലും ഷോട്ട് പോസ്റ്റില്‍ ഇടിച്ചു മടങ്ങുകയായിരുന്നു.

ലീഡ് നേടിയതിന്റെ ആവേശത്തിൽ ഉണർന്നുകളിച്ച ടീം ഇന്ത്യ അർജന്റീന ആക്രമണങ്ങളുടെ മുനയൊടിച്ചു. മധ്യനിരയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇന്ത്യ ആദ്യപകുതിയിൽത്തന്നെ മൂന്നിലേറെത്തവണ ഗോളിനടുത്തെത്തി. മധ്യനിരയിൽ തകർത്തുകളിച്ച സുരേഷ് സിങ് വാങ്‌ജാം–ബോറിസ് സിങ് താങ്ജാം സഖ്യമായിരുന്നു ഇന്ത്യൻ ആക്രമണങ്ങളുടെ കുന്തമുന. പിൻനിരയിൽ അന്‍വർ അലിയും ആദ്യ ഗോളിനു വഴിയൊരുക്കിയ മീട്ടെയും അർജന്റീന നിരയ്ക്ക് നിരന്തരം തലവേദന സൃഷ്ടിച്ചു.

രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റിനുള്ളിൽ അനികേത് ജാദവ് ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെ ഇന്ത്യ 10 പേരായി ചുരുങ്ങി. എന്നാൽ തളരാതെ പൊരുതിയ ഇന്ത്യൻ നിരയ്ക്ക് ഗോൾകീപ്പർ പ്രഭ്സൂഖൻ ഗില്ലിന്റെ രക്ഷപ്പെടുത്തലുകളും തുണയായി. 56, 61 മിനിറ്റുകളിൽ അർജന്റീനയുടെ രണ്ട് ഉറച്ച ഗോൾശ്രമങ്ങൾക്ക് പോസ്റ്റിനു മുന്നിൽ ഗിൽ വില്ലനായി.

68–ാം മിനിറ്റിൽ ഇന്ത്യയ്ക്ക് ലീഡ് വർധിപ്പിക്കാനുള്ള അവസരം. ബോക്സിനു തൊട്ടുവെളിയിൽ റഹിം അലിയെ അർജന്റീന താരം വീഴ്ത്തിയതിന് ഇന്ത്യയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. കിക്കെടുത്ത അൻവർ അലിക്ക് പിഴച്ചില്ല. വെടിച്ചില്ലു പോലെ പന്ത് വലയിലേക്ക്. സ്കോർ: 2–0. എന്നാൽ, 72–ാം മിനിറ്റിൽ ആദ്യ ഗോൾ നേടി അർജന്റീന തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാട്ടി. പതറാതെ പിടിച്ചുനിന്ന ഇന്ത്യൻ പ്രതിരോധം രാജ്യത്തിന് സമ്മാനിച്ചത് എന്നെന്നും ഓർമിക്കാനൊരു വിജയം.

Recent Updates

Related News