• Home
  • Sports
  • പ്രോ വോളിബോള്‍ ലീഗില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിനെ തകര്‍ത്ത് ക
pro vollyball

പ്രോ വോളിബോള്‍ ലീഗില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിനെ തകര്‍ത്ത് കാലിക്കറ്റ് ഹീറോസ്

കൊച്ചി: പ്രോ വോളിബോള്‍ ലീഗില്‍ ഞായറാഴ്ച നടന്ന കരുത്തരുടെ പോരാട്ടത്തില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിനെ തകര്‍ത്ത് കാലിക്കറ്റ് ഹീറോസ്. ഒന്നിനെതിരേ നാലു സെറ്റുകള്‍ക്കായിരുന്നു ഹീറോസിന്റെ വിജയം. 15-8, 15-8, 13-15, 15-11, 15-11 എന്ന സ്‌കോറിനാണ് ഹീറോസ് സ്പാര്‍ട്ടന്‍സിനെ തകര്‍ത്തത്. ആദ്യ രണ്ടു സെറ്റുകളിലും സ്പാര്‍ട്ടന്‍സിനെ നിഷ്പ്രഭരാക്കിയ പ്രകടനമാണ് ഹീറോസ് പുറത്തെടുത്തത്. ഹീറോസിന്റെ സ്മാഷുകള്‍ക്കു മുന്നില്‍ പലപ്പോഴും സ്പാര്‍ട്ടന്‍സിന് മറുപടിയുണ്ടായില്ല. അമേരിക്കന്‍ താരം പോള്‍ ലോട്ട്മാന്‍ തന്റെ അനുഭവ സമ്പത്ത് വെളിവാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. അജിത് ലാലും ഹീറോസിനായി തിളങ്ങി. അജിത് തന്നെയാണ് കളിയിലെ താരവും. കോംഗോ താരമായ ഇലോനി എന്‍ഗാംപൊറോയും മികച്ച പ്രകടനം പുറത്തെടുത്തു.

Recent Updates