• Home
  • Sports
  • സ്വീഡിഷ് സീനിയർ ബാഡ്മിന്റൺ ചാംപ്യൻഷിപ്പ് മലയാളിയായ അശ്വതി പി
swidish badminton championship

സ്വീഡിഷ് സീനിയർ ബാഡ്മിന്റൺ ചാംപ്യൻഷിപ്പ് മലയാളിയായ അശ്വതി പിള്ള സ്വന്തമാക്കി

തിരുവനന്തപുരം: സ്വീഡിഷ് സീനിയർ ബാഡ്മിന്റൺ ചാംപ്യൻഷിപ്പ് മലയാളിയായ അശ്വതി പിള്ള സ്വന്തമാക്കി. തുടർച്ചയായ രണ്ടാംവർഷമാണ് അശ്വതി ഈ നേട്ടം സ്വന്തമാക്കുന്നത്. ടൂർണമെന്റിലെ ഒന്നാം സീഡ് ആയിരുന്നു അശ്വതി. സ്വീഡനിലെ ഒന്നാം നമ്പർ താരമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ലോകത്തിലെ മികച്ച താരമാകുകയാണ് ലക്ഷ്യമെന്നും അശ്വതി പറഞ്ഞു.

ഏറ്റവും പ്രായം കുറഞ്ഞ സ്വീഡിഷ് നാഷനൽ ചാംപ്യൻ എന്ന പദവി കഴിഞ്ഞ വർഷം 17 വയസുകാരിയായ അശ്വതി സ്വന്തമാക്കിയിരുന്നു. നേരത്തെ 15 വയസിനു താഴെയുള്ളവരുടെ കിരീടവും നേടിയിട്ടുണ്ട്. കേരള–തമിഴ്നാട് അതിർത്തിയിൽ തക്കല സ്വദേശിയാണ് അശ്വതി.

Recent Updates

Related News