• Home
  • Sports
  • സിന്ധുവിന് ഫൈനലിൽ തോൽവി;വി​ശ്വ​ജേത്രിയായി ക​രോ​ലി​ന മ​രി​​

സിന്ധുവിന് ഫൈനലിൽ തോൽവി;വി​ശ്വ​ജേത്രിയായി ക​രോ​ലി​ന മ​രി​​ൻ

നാ​ൻ​ജി​ങ്​: ഇന്ത്യയുടെ പി.വി.സിന്ധുവിന് ഒരിക്കൽക്കൂടി ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ അടിതെറ്റി. വനിതാ സിംഗിൾസ് ഫൈനലിൽ മുൻ ചാമ്പ്യൻ സ്പെയിനിന്റെ കരോലിന മരിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോറ്റത്. സ്കോർ: 19-21, 21-10.

ബാ​ഡ്​​മി​ൻ​റ​ണി​ലെ വി​ശ്വ കോ​ർ​ട്ടു​ക​ളി​ൽ ഇ​ന്ത്യ​ൻ പ​താ​ക ഉ​യ​രു​ന്ന​തി​നും ദേ​ശീ​യ​ഗാ​നം കേ​ൾ​ക്കു​ന്ന​തി​നും സാ​ക്ഷി​യാ​കാ​ൻ ഇ​നി​യു​മെ​ത്ര കാ​ലം കാ​ത്തി​രി​ക്ക​ണം. സൈ​ന​യി​ലൂ​ടെ​യും സി​ന്ധു​വി​ലൂ​ടെ​യും ഒ​രു രാ​ജ്യം ക​ണ്ട നൂ​റു​കോ​ടി സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ സ്വ​ർ​ണ​നി​റം പ​ക​രാ​ൻ ഞാ​യ​റാ​ഴ്​​ച​യി​ലെ പ​ക​ലി​നും ക​ഴി​ഞ്ഞി​ല്ല.

ഒ​ളി​മ്പി​ക്​​സി​ലും ലോ​ക​മേ​ള​ക​ളി​ലും അ​വ​സാ​ന പോ​രാ​ട്ട​ത്തി​ൽ പ​ത​റി​വീ​ഴു​ന്ന ഇ​ന്ത്യ​യു​ടെ ദ​യ​നീ​യ മു​ഖം ഞാ​യ​റാ​ഴ്​​ച ​നാ​ൻ​ജി​ങ്ങി​ലെ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ നീ​ല​ക്കോ​ർ​ട്ടി​ലും ആ​വ​ർ​ത്തി​ച്ചു. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ഫൈ​ന​ലി​നി​റ​ങ്ങി​യ പി.​വി. സി​ന്ധു​വി​നെ സ്​​പെ​യി​നി​​െൻറ ക​രോ​ലി​ന മ​രി​ൻ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക്​ അ​ടി​യ​റ​വു പ​റ​യി​ച്ച​പ്പോ​ൾ കൈ​യെ​ത്തും അ​ക​ലെ ഒ​രു വി​ശ്വ​കി​രീ​ടം കൂ​ടി കൈ​വി​ട്ടു. വെ​റും 46 മി​നി​റ്റ്​ മാ​ത്രം നീ​ണ്ട വ​നി​ത സിം​ഗ്​​ൾ​സ്​ ഫൈ​ന​ലി​ൽ 21-19, 21-10 സ്​​കോ​റി​നാ​യി​രു​ന്നു ലോ​ക എ​ട്ടാം ന​മ്പ​റു​കാ​രി​യാ​യ മ​രി​ൻ മൂ​ന്നാം റാ​ങ്ക്​ താ​രം സി​ന്ധു​വി​നെ നി​ഷ്​​പ്ര​ഭ​മാ​ക്കി​യ​ത്. 2014, 2015 ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ജേ​ത്രി​യാ​യ ക​രോ​ലി​ന മ​രി​​െൻറ മൂ​ന്നാം ലോ​ക കി​രീ​ടം കൂ​ടി​യാ​ണ്​ ഞാ​യ​റാ​ഴ്​​ച നാ​ൻ​ജി​ങ്ങി​ൽ പി​റ​ന്ന​ത്. 

ഇ​തോ​ടെ, ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ലോ​ക​ചാ​മ്പ്യ​നാ​വു​ന്ന ആ​ദ്യ വ​നി​ത താ​ര​വു​മാ​യി സ്​​പാ​നി​ഷ്​ സു​ന്ദ​രി. ര​ണ്ടു വ​ർ​ഷം മു​മ്പ്​ റി​യോ ഒ​ളി​മ്പി​ക്​​സ്​ ഫൈ​ന​ലി​ൽ ക​ണ്ട പോ​രാ​ട്ട​ത്തേ​ക്കാ​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി​രു​ന്നു നാ​ൻ​ജി​ങ്ങി​ലെ ക​ലാ​ശ അ​ങ്കം. അ​ന്ന്​ ആ​ദ്യ ഗെ​യിം സി​ന്ധു ജ​യി​ച്ച​ശേ​ഷം ര​ണ്ടും മൂ​ന്നും ഗെ​യി​മി​ൽ പൊ​രു​തി​യാ​ണ്​ കീ​ഴ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, ഇ​ക്കു​റി ആ​ദ്യ ​െഗ​യി​മി​ൽ ചെ​റു​ത്തു​നി​ന്ന സി​ന്ധു, ര​ണ്ടാം ഗെ​യി​മി​ൽ വെ​റും 21 മി​നി​റ്റി​ൽ ​കി​രീ​ടം അ​ടി​യ​റ​വു വെ​ച്ചു മ​ട​ങ്ങി. 

Recent Updates