അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെടുത്തു
ലണ്ടന്‍: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം തകര്‍ന്ന വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു കണ്ടെടുത്തതായി ബ്രിട്ടീഷ് അന്വേഷകര്‍. എന്നാല്‍ അന്തരീക്ഷം മോശമായതിനാല്‍ വിമാനാവശിഷ്ടം കരയില്‍ എത്തിക്കാന്‍ എയര്‍ ആക്‌സിഡന്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചി (എ.എ.ഐ.ബി) ന് സാധിച്ചില്ല. ജനുവരി 21നാണ് സലയെ കൊണ്ട് പറന്ന ചെറുവിമാനം ഗോണ്‍സെ ദ്വപീല്‍ അപകടത്തില്‍പ്പെട്ടത്. പുതിയ പ്രീമിയല്‍ ലീഗ് ടീമായ കാര്‍ഡിഫ് സിറ്റിയില്‍ കളിക്കാന്‍ വേണ്ടിയാണ് 28 കാരനായ സല പുറപ്പെട്ടത്.
ലയണല്‍ മെസി അടക്കമുള്ള ഫുട്‌ബോള്‍ താരങ്ങള്‍ നല്‍കിയ സംഭാവന ഉപയോഗിച്ച് സലയുടെ കുടുംബം തന്നെയാണ് വിമാനം തെരയാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. ബ്രിട്ടണിലെ സ്വകാര്യ ഏജന്‍സിയായ എ.എ.ഐ.ബിയെ ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു. വിമാനം അപകടത്തില്‍പ്പെട്ട സ്ഥലത്ത് അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹമുണ്ടെന്ന് എ.എ.ഐ.ബി തിങ്കളാഴ്ച തന്നെ പുറത്തുവിട്ടിരുന്നു. ഇത് സലയാണോ എന്നു തിരിച്ചറിഞ്ഞിരുന്നില്ല. ബുധനാഴ്ച രാവിലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.