ടീം അംഗങ്ങളോട് മാപ്പു പറഞ്ഞു പോൾ പോഗ്ബ
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലിൽ നടന്ന സംഭവങ്ങളില്‍ ടീമംഗങ്ങളോടു മാപ്പപേക്ഷിച്ചു മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം പോള്‍ പോഗ്‌ബ. രണ്ടു ഗോളുകള്‍ക്കു മാഞ്ചസ്‌റ്റര്‍ തോറ്റ മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ പോഗ്‌ബ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തായിരുന്നു. തുടര്‍ന്ന് ഗ്രൗണ്ട് വിട്ട താരം ഡ്രെസിങ് റൂമിലെത്തിയ ശേഷം അരിശം തീരാതെ വാതിലുകളില്‍ ഉറക്കെയടിച്ചു ബഹളം കൂട്ടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരന്നു.
തന്റെ ചുവപ്പ് കാര്‍ഡ് രണ്ടാം പാദത്തില്‍ ടീമിനെ പിന്നോട്ടടിക്കുമെന്ന ചിന്ത അലട്ടിയെന്നും അതിന്റെ സമ്മര്‍ദ്ദത്താലാണ് അത്തരം പ്രവൃത്തികള്‍ നടത്തിയതെന്നും പോഗ്‌ബ പറഞ്ഞു. മത്സരശേഷം മൊത്തം ടീമംഗങ്ങളോടും പോഗ്‌ബ ചുവപ്പ് കാര്‍ഡ് വാങ്ങിയതില്‍ ക്ഷമ ചോദിക്കുകയും ചെയ്‌തു.