• Home
  • Sports
  • മഞ്ഞപ്പട എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ചെന്നൈയെ തകർത്തു
isl kerala blasters

മഞ്ഞപ്പട എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ചെന്നൈയെ തകർത്തു

കൊച്ചി: കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരുവിനെതിരേ കാഴ്ചവെച്ച പോരാട്ടവീര്യം ഇങ്ങ് കൊച്ചിയിലും പുറത്തെടുത്തപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ പ്രതീക്ഷിച്ച ബ്ലാസ്റ്റേഴ്സായി. സ്വന്തം മൈതാനത്ത് ചെന്നൈനെ വെള്ളം കുടിപ്പിച്ച മഞ്ഞപ്പട എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വിജയം കൈവരിച്ചത്.

ലീഗിലെ 16 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ വിജയമാണിത്. ഈ സീസണിലെ ഹോം മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് നേടുന്ന ആദ്യ വിജയവും. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്ലാസ്‌റ്റേഴ്സ് അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ബോള്‍ പൊസെഷനിലും ഗോള്‍ ഷോട്ടുകളിലുമെല്ലാം മഞ്ഞപ്പട എതിരാളികളെ പിന്നിലാക്കി. 

Recent Updates

Related News