• Home
  • Sports
  • രാജ്യാന്തര ക്രിക്കറ്റിലെ ‘ആറാം തമ്പുരാനായി’ വെസ്റ്റ് ഇൻഡീസ്
sports cricket

രാജ്യാന്തര ക്രിക്കറ്റിലെ ‘ആറാം തമ്പുരാനായി’ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‍ലി

ബ്രിജ്ടൗൺ: ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ ഇന്നലെ രാത്രി ഒരു പട്ടാഭിഷേകം നടന്നു. രാജ്യാന്തര ക്രിക്കറ്റിലെ ‘ആറാം തമ്പുരാനായി’ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‍ലിന്റെ പട്ടാഭിഷേകം! ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ 12 പടുകൂറ്റൻ സിക്സുകളുടെ അകമ്പടിയോടെ സെഞ്ചുറി നേടിയ ക്രിസ് ഗെയ്‍ൽ, രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമായി. മറികടന്നത് പാക്കിസ്ഥാന്റെ വെടിക്കെട്ടു ബാറ്റ്സ്മാൻ ഷാഹിദ് അഫ്രീദിയെ.

524 മൽസരങ്ങളിൽനിന്ന് അഫ്രീദി നേടിയ 476 സിക്സുകളുടെ റെക്കോർഡ് സ്വന്തം പേരിലേക്കു മാറ്റാൻ ക്രിസ് ഗെയ്‌ലിനു വേണ്ടിവന്നത് 444 മൽസരങ്ങൾ മാത്രം. മൽസരങ്ങളുടെ എണ്ണത്തിൽ അഫ്രീദിയേക്കാൾ പിന്നിലാണെങ്കിലും ഇന്നിങ്സുകളുടെ എണ്ണത്തിൽ ഗെയ്‌ലാണ് മുന്നിൽ. 514 ഇന്നിങ്സുകളിൽനിന്നാണ് ഗെയ്‍ൽ റെക്കോർഡ് സ്വന്തമാക്കിയതെങ്കിൽ 508 ഇന്നിങ്സുകളിൽനിന്നാണ് അഫ്രീദി 476 സിക്സ് നേടിയത്. ഇതുവരെ 444 മൽസരങ്ങളിൽനിന്ന് 488 സിക്സുകളാണ് ഗെയ്‍ലിന്റെ സമ്പാദ്യം. രാജ്യാന്തര ക്രിക്കറ്റിൽ 500 സിക്സുകളെന്ന നാഴികക്കല്ലിലേക്കു വേണ്ടത് 12 സിക്സുകൾ മാത്രം!

Recent Updates

Related News