• Home
  • Sports
  • ചെന്നൈയി​നിൽ മുൻ ബാഴ്​സലോണ താരം

ചെന്നൈയി​നിൽ മുൻ ബാഴ്​സലോണ താരം

ചെന്നൈ: ബാഴ്​സലോണക്കും സ്വാൻസീ സിറ്റിക്കും കളിച്ച സ്​പാനിഷ്​ മധ്യനിരതാരം ആന്ദ്രെ ഒർലാൻഡിയെ ടീമിലെത്തിച്ച്​ ​െഎ.എസ്​.എൽ ചാമ്പ്യൻ ക്ലബ്​ ചെന്നൈയിൻ എഫ്​.സി. 34കാരനായ താരത്തെ ഇറ്റാലിയൻ സീരി ‘ബി’ ക്ലബ്​ നൊവാറയിൽനിന്ന്​ ഒരു വർഷത്തെ ലോണിലാണ്​ ചെന്നൈയിൻ ടീമിലെത്തിച്ചത്​.

അലാവസ്​, ബാഴ്​സലോണ, സ്വാൻസീ, ബ്രൈറ്റൺ, ബ്ലാക്​പൂൾ, അപോയൽ തുടങ്ങിയ യൂറോപ്യൻ ക്ലബുകളിലെ 15 വർഷത്തെ പരിചയവുമായെത്തുന്ന താരം 2018-19 സീസണിൽ ചെന്നൈയി​​​െൻറ പത്താം നമ്പർ കുപ്പായത്തിലാവും പന്തുതട്ടുക. സെറ്റ്​ പീസുകളിലെ വിദഗ്​ധനായാണ്​ സ്​പാനിഷ്​ ​േപ്ലമേക്കറെ വിശേഷിപ്പിക്കുന്നത്​. 

Recent Updates

Related News