• Home
  • Sports
  • എല്‍ക്‌ളാസ്സിക്കോയില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി ബാഴ്‌സിലോണ
l classico balsalona final

എല്‍ക്‌ളാസ്സിക്കോയില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി ബാഴ്‌സിലോണ കിംഗ്‌സ് കപ്പ് ഫൈനലില്‍ കടന്നു

മാഡ്രിഡ്: എല്‍ക്‌ളാസ്സിക്കോയില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി ബാഴ്‌സിലോണ കിംഗ്‌സ് കപ്പ് ഫൈനലില്‍ കടന്നു. അലറിവിളിക്കുന്ന കാണികള്‍ക്ക് മുമ്പില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് റയലിനെ വീഴ്ത്തിയാണ് ബാഴ്‌സ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ലൂയിസ് സുവാരസിന്റെ ഇരട്ടഗോളും വരാനേയുടെ സെല്‍ഫ് ഗോളും ബാഴ്‌സയെ മുന്നിലെത്തിക്കുകയായിരുന്നു. ആദ്യപാദ മത്സരം 1-1 സമനിയില്‍ അവസാനിച്ചതിനാല്‍ സമനില പോലും റയലിനെ ഫൈനലില്‍ എത്തിക്കുമായിരുന്നു. യുവതാരം വിനീഷ്യസിന്റെ ഉജ്വല ഫോമില്‍ ബാഴ്‌സിലോണയുടെ പോസ്റ്റില്‍ 14 തവണ ലക്ഷ്യം വെച്ചെങ്കിലും ഒരിക്കല്‍

അമ്പതാം മിനിറ്റില്‍ ഒസ്മാനേ ഡെംബലേയുടെ പാസ് സുവാരസ് ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. 69 ാം മിനിറ്റില്‍ വീണ്ടും സ്‌കോര്‍ ചെയ്ത ബാഴ്‌സയുടെ നീക്കം തടയുന്നതിനിടയില്‍ റയല്‍താരം വരാനേ തന്നെ സ്വന്തം വലയില്‍ പന്തെത്തിക്കുകയായിരുന്നു. മൂന്ന് മിനിറ്റിന് ശേഷം സുവാരസിനെ കാസിമിറോ ഫൗള്‍ ചെയ്തതിന് റയലിന് വീണ്ടും ശിക്ഷ കിട്ടി. ഇത്തവണ സുവാരസിന്റെ പനേങ്കാ കിക്ക് റയല്‍ കീപ്പറെ മറികടന്നു . പോലും റയലിന് പന്ത് വലയിലാക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ഫുള്‍ സ്പീഡിലായ ബാഴ്‌സിലോണയ്ക്കായി 50, 73 മിനിറ്റുകളില്‍ ആയിരുന്നു സുവാരസ് സ്‌കോര്‍ ചെയ്തത്.

Recent Updates