• Home
  • Sports
  • ഷൂട്ടിങ്ങ് ലോകകപ്പില്‍ പങ്കെടുക്കുന്ന സേനാ താരങ്ങളെ ഐഎഎഫ് വി
indian shooting championship

ഷൂട്ടിങ്ങ് ലോകകപ്പില്‍ പങ്കെടുക്കുന്ന സേനാ താരങ്ങളെ ഐഎഎഫ് വിളിപ്പിച്ചു

ന്യുഡല്‍ഹി: ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം അതിരൂഷമായിരിക്കുന്ന സാഹചര്യത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിങ്ങ് ലോകകപ്പില്‍ പങ്കെടുക്കുന്ന സേനാ താരങ്ങളെ ഐഎഎഫ് വിളിപ്പിച്ചു. റൈഫിള്‍ ഷൂട്ടര്‍മാരായ രവി കുമാര്‍, ദീപക് കുമാര്‍ എന്നീ താരങ്ങളെയാണ് ഇന്ത്യന്‍ വ്യോമസേന വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

സംഘര്‍ഷം കനത്ത സാഹചര്യത്തിലാണ് കര്‍ണി സിങ് ഷൂട്ടിങ്ങ് റേഞ്ചിലുള്ള ഇരു താരങ്ങള്‍ക്കും ഐഎഎഫ് അധികൃതര്‍ നേരിട്ട് വിളിച്ച് നിര്‍ദേശം നല്‍കിയത്. അവധിയിലുള്ള വ്യോമസേനാംഗങ്ങളെ നേരത്തെ സേന തിരിച്ചു വിളിച്ചിരുന്നു. ഏതു സാഹചര്യവും നേരിടാന്‍ സജ്ജരാകണമെന്ന് അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Recent Updates