• Home
  • Sports
  • ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയിലെ മൂന്നാം മൽസരത്തിൽ ഓസ്ട്രേല
india vs aus

ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയിലെ മൂന്നാം മൽസരത്തിൽ ഓസ്ട്രേലിയയ്ക്ക് 32 റൺസ് ജയം

റാഞ്ചി: ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയിലെ മൂന്നാം മൽസരത്തിൽ ഓസ്ട്രേലിയയ്ക്ക് 32 റൺസ് ജയം. ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും (93) ഉസ്മാൻ ഖവാജയുടെയും (104) ഇന്നിങ്സുകളിൽ ഓസ്ട്രേലിയ ഉയർത്തിയ 314 റൺസ് വിജയലക്ഷ്യത്തിനു മുന്നിൽ ഇന്ത്യൻ ഇന്നിങ്സ് 281 റൺസിൽ അവസാനിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഉജ്വലമായ സെഞ്ചുറിയോടെ (123) പൊരുതിയെങ്കിലും മികച്ച കൂട്ട് നൽകാൻ ആർക്കുമായില്ല. പരമ്പര ഇതോടെ 2–1 എന്ന നിലയിൽ. നാലാം മൽസരം ഞായറാഴ്ച മൊഹാലിയിൽ. 

Recent Updates