• Home
  • Sports
  • ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ന
ipl twenty20

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ന് എം.എ.ചിദംബരം സ്റ്റേഡിയത്തിൽ ഇ​ന്നു തു​ട​ക്കം

ചെ​ന്നൈ: ഐപിൽ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ന് ഇ​ന്നു തു​ട​ക്കം. മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് വി​രാ​ട് കോ​ഹ് ലി​യു​ടെ സം​ഘം റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂരി​നെ നേ​രി​ടു​ന്ന​തോ​ടെ 12-ാം പ​തി​പ്പ് ഐ​പി​എ​ലി​നു ഇന്ന് ഉ​ദ്ഘാ​ട​നം കു​റി​ക്കും. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ചെ​ന്നൈ സം​ഘ​ത്തെ ഡാ​ഡ്‌​സ് ആ​ര്‍മി എ​ന്നു വി​ളിച്ചു ക​ളി​യാ​ക്കി​യവ​ര്‍ക്ക് ധോ​ണി​യും സം​ഘ​വും കി​രീ​ടം നേ​ടി​ക്കൊ​ണ്ടാ​ണ് മ​റു​പ​ടി ന​ല്‍കി​യ​ത്. ഇ​ത്ത​വ​ണ​യും ആ ​ടീ​മി​ന്‍റെ പ്രാ​യ​ത്തി​ല്‍ വ്യ​ത്യാ​സ​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. ടീ​മി​ലെ പ്ര​മു​ഖ​രെ​ല്ലാം 30ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ്. ഇ​ന്ന് ഐ​പി​എ​ല്‍ കി​രീ​ടം ഇ​തു​വ​രെ നേ​ടാ​ത്ത ബാം​ഗ്ലൂരി​നെ നേ​രി​ടു​മ്പോ​ള്‍ പ്രാ​യം വെ​റും അ​ക്ക​മാ​ണെ​ന്നു തെ​ളി​ക്കാ​നാ​ണ് സൂ​പ്പ​ര്‍ കിം​ഗ്‌​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ സ്വ​ന്തം കാ​ണി​ക​ളു​ടെ മു​ന്നി​ലാ​ണ് ക​ളി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ധോ​ണി​ക്കും സം​ഘ​ത്തി​നും വീ​ര്യം കൂ​ടും. മ​ധ്യ​നി​ര കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ സി​എ​സ്‌​കെ എ​ത്തു​ന്ന​ത്.

ലീ​ഗി​ലെ സ്ഥി​ര​ത​യു​ള്ള ടീ​മാ​ണ് സൂ​പ്പ​ര്‍ കിം​ഗ്‌​സ്. എ​ല്ലാ സീ​സ​ണി​ലും ആ​ദ്യ നാ​ലി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​മു​ണ്ട്. സി​എ​സ്‌​കെ മൂ​ന്നു ത​വ​ണ ജേ​താ​ക്ക​ളാ​യ​പ്പോ​ള്‍ എ​ല്ലാ​ക്കാ​ല​വും മി​ക​ച്ച ക​ളി​ക്കാ​രു​മാ​യി​ട്ടെ​ത്തി​യി​ട്ടും കി​രീ​ടം നേ​ടാ​ത്ത​വ​രാ​ണ് റോയൽ ചലഞ്ചേഴ്സ്. ഇ​ത്ത​വ​ണ മി​ക​ച്ച ഒ​രു​കൂ​ട്ടം ഓ​ള്‍റൗ​ണ്ട​ര്‍മാ​രെ ആർസിബി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ചെ​ന്നൈ​യു​ടെ റാ​യു​ഡു​വും ജ​ഡേ​ജ​യും ലോ​ക​ക​പ്പ് ടീ​മി​ല്‍ ഇ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​റ​ങ്ങു​ന്ന​ത്. റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സി​ന്‍റെ പേ​സ​ര്‍ ഉമേഷ് യാദവ് ഐ​പി​എ​ലി​ല്‍ തി​ള​ങ്ങി, ഏ​തെ​ങ്കി​ലും അ​വ​സ​ര​മു​ണ്ടെ​ങ്കി​ല്‍ ലോ​ക​ക​പ്പ് ടീ​മി​ല്‍ അ​വ​സ​രം നേ​ടാ​നാ​യി​ട്ടാ​കും ക​ളി​ക്കു​ക. സി​എ​സ്‌​കെ​യ്ക്ക് ആ​ര്‍സി​ബി​ക്കെ​തി​രേ മി​ക​ച്ച വി​ജ​യ റി​ക്കാ​ര്‍ഡാ​ണു​ള്ള​ത്. 15 എ​ണ്ണ​ത്തി​ല്‍ ജ​യി​ച്ച​പ്പോ​ള്‍ ഏ​ഴെ​ണ്ണ​ത്തി​ലേ തോ​റ്റി​ട്ടു​ള്ളൂ. 2014ന് ​ശേ​ഷം സി​എ​സ്‌​കെ​യെ തോ​ല്‍പ്പി​ക്കാ​ന്‍ ആ​ര്‍സി​ബി​ക്കാ​യി​ട്ടി​ല്ല. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ലെ ആ​തി​ഥേ​യ​രാ​യ ചെ​ന്നൈ എ​ല്ലാ മേ​ഖ​ല​യി​ലും സ​ന്തു​ലി​ത​മാ​യ ടീ​മാ​ണ്. എ​ന്നാ​ല്‍ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഒ​രു ഇ​ന്ത്യ​ന്‍ പേ​സ​ര്‍ ഇ​ല്ലാ​ത്ത​താ​ണ് അ​വ​ര്‍ക്കു​ള്ള കു​റ​വ്. മി​ക​ച്ച താ​ര​നി​ര​യു​ള്ള ആ​ര്‍സി​ബി​ക്ക് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ലെ​ത്തു​മ്പോ​ള്‍ പ​ല വി​ദേ​ശ ക​ളി​ക്കാ​രെ​യും ന​ഷ്ട​മാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ടിം ​സൗ​ത്തി, ന​ഥാ​ന്‍ കോ​ള്‍ട്ട​ര്‍ നീ​ല്‍ എ​ന്നി​വ​രു​ള്ള പേ​സ് നി​ര കൊ​ള്ളാ​വു​ന്ന​താ​ണ്.

Recent Updates

Related News