• Home
  • Sports
  • സഞ്‌ജു സാംസണെ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബ
sanjugambir

സഞ്‌ജു സാംസണെ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന് വിശേഷിപ്പിച്ചു ഗംഭീർ

ന്യുഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ മലയാളി താരം സഞ്‌ജു സാംസണെ ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന്‌ മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടു. ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ കന്നി സെഞ്ച്വറി നേടിയതോടെയാണ്‌ സഞ്‌ജുവിന്‌ അഭിനന്ദനമായി ഗംഭീർ എത്തിയത്‌. ഹൈദരാബാദിനെതിരായ മത്സരത്തിലാണ് സെഞ്ച്വറി നേടി സഞ്ജു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്.

‘തനിക്ക് പൊതുവെ ക്രിക്കറ്റില്‍ വ്യക്തികളെ സംബന്ധിച്ച് സംസാരിക്കുന്നതിന് താത്പര്യമില്ല. പക്ഷേ സഞ്ജുവിന്റെ പ്രകടനം കാണുമ്പോള്‍ നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അവനാണെന്ന് പറയാം. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നാലാം നമ്പറില്‍ സഞ്ജുവിന് അവസരം നല്‍കണമെന്നാണ് തന്റെ അഭിപ്രായം’ ‐ ഗംഭീര്‍ പറഞ്ഞു.

Recent Updates