• Home
  • Sports
  • ഡല്‍ഹി പഞ്ചാബിനോട് 14 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി
cricket

ഡല്‍ഹി പഞ്ചാബിനോട് 14 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി

മൊഹാലി: 8 റണ്‍സിനിടെ ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഡല്‍ഹി പഞ്ചാബിനോട് 14 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി. അനായാസം ജയിക്കാവുന്ന മത്സരം ഡല്‍ഹി പഞ്ചാബിന് മുന്നില്‍ അടിയറവ് വയ്ക്കുകയായിരുന്നു. 2.2 ഓവറില്‍ 11 റണ്‍സ് വഴങ്ങി ഹാട്രികോടെ നാല് വിക്കറ്റെടുത്ത സാം കറനാണ് ഡല്‍ഹിയെ തകര്‍ത്തത്. പഞ്ചാബിന് വേണ്ടി അശ്വിനും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം നേടി.

17ാം ഓവറില്‍ ഋഷഭ് പന്ത് (26 പന്തില്‍ 39) പുറത്തായതോടെയാണ് ഡല്‍ഹിയുടെ പതനം തുടങ്ങുന്നത്. തൊട്ടുടത്ത പന്തില്‍ ക്രിസ് മോറിസും റണ്‍ഔട്ടായി മടങ്ങി. അടുത്ത ഓവറില്‍ പ്രതീക്ഷയായിരുന്ന ഇന്‍ഗ്രാമും മടങ്ങിയതോടെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡെല്‍ഹി കാപിറ്റല്‍സിന് സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സെത്തും മുന്‍പേ സൂപ്പര്‍ താരം പൃഥി ഷായെ നഷ്ടമായി. അശ്വിന്റെ ആദ്യ പന്ത് നേരിട്ട പൃഥി രാഹുലിന് ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. ശിഖര്‍ ധവാന്‍-ശ്രേയസ് അയര്‍ സഖ്യം 61 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും ശ്രേയസ് അയ്യറിന്റെ വിക്കറ്റെടുത്ത് വില്‍ജോയന്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു.

22 പന്തില്‍ 28 റണ്‍സെടുത്ത ശ്രേയസിനെ വില്‍ജോയന്‍ ബൗള്‍ഡക്കുകയായിരുന്നു. പിന്നീടെത്തിയ ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ശിഖര്‍ ധവാനെ അശ്വിന്‍ എല്‍.ബിയില്‍ കുടുക്കി മടക്കി. 25 പന്തില്‍ 30 റണ്‍സാണ് ധവാന്‍ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്, നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. സൂപ്പര്‍താരം ക്രിസ് ഗെയ്‌ലിന് വിശ്രമം അനുവദിച്ച് കളത്തിലിറങ്ങിയ പഞ്ചാബിന് വേണ്ടി ഡേവിഡ് മില്ലര്‍ (30 പന്തില്‍ 43), സര്‍ഫറാസ് ഖാന്‍ (29 പന്തില്‍ 39), മന്‍ദീപ് സിങ് (21 പന്തില്‍ പുറത്താകാതെ 29) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

Recent Updates