• Home
  • Sports
  • ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് ഈ ​സീ​സ​ണി​ലെ ആ​ദ്യ തോ​ൽ​വി
csk

ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് ഈ ​സീ​സ​ണി​ലെ ആ​ദ്യ തോ​ൽ​വി

മും​​ബൈ: ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് ഈ ​സീ​സ​ണി​ലെ ആ​ദ്യ തോ​ൽ​വി. മും​ബൈ ഇ​ന്ത്യ​ൻ​സി​നോ​ട് 37 റ​ണ്‍​സി​നാ​ണ് ചെ​ന്നൈ പ​രാ​ജ​യ​പ്പെ​ട്ട​ത്. മും​ബൈ ഉ​യ​ർ​ത്തി​യ 171 റ​ണ്‍​സിന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ചെ​ന്നൈ​യ്ക്കു തു​ട​ക്ക​ത്തി​ൽ​ത​ന്നെ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. സ്കോ​ർ ബോ​ർ​ഡ് ആ​റ് റ​ണ്‍​സി​ൽ എ​ത്തി​യ​പ്പോ​ൾ​ത​ന്നെ ചെ​ന്നൈ​യു​ടെ ഓ​പ്പ​ണ​റു​മാ​ർ പ​വ​ലി​യ​ൻ ക​യ​റി. അം​ബാ​ട്ടി റാ​യി​ഡു പു​ജ്യ​ത്തി​നും വാ​ട്സ​ണ്‍ അ​ഞ്ച് റ​ണ്‍​സി​നു​മാ​ണ് പു​റ​ത്താ​യ​ത്. റെ​യ്ന​യ്ക്കും (16) കാ​ര്യ​മാ​യി സം​ഭ​വ​ന ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല.

ചെന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ ഡ്വെ​​യ്ൻ ബ്രാ​​വോ എ​​റി​​ഞ്ഞ 20-ാം ഓ​​വ​​റി​​ൽ കി​​റോ​​ണ്‍ പൊ​​ള്ളാ​​ർ​​ഡും ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യും ചേ​​ർ​​ന്ന് 29 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു. നോ​​ബോ​​ളി​​ൽ സി​​ക്സ് ഉ​​ൾ​​പ്പെ​​ടെ​​യാ​​യി​​രു​​ന്നു അ​​ത്. മും​​ബൈ​​ക്കാ​​യി സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് 43 പ​​ന്തി​​ൽ ഒ​​രു സി​​ക്സും എ​​ട്ട് ഫോ​​റും അ​​ട​​ക്കം 59 റ​​ണ്‍​സ് നേ​​ടി ടോ​​പ് സ്കോ​​റ​​റാ​​യി. കൃ​​ണാ​​ൽ പാ​​ണ്ഡ്യ 32 പ​​ന്തി​​ൽ 42 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി. ഇ​​രു​​വ​​രും നാ​​ലാം വി​​ക്ക​​റ്റി​​ൽ 62 റ​​ണ്‍​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഏ​​ഴ് പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സ് ഉ​​ൾ​​പ്പെ​​ടെ 17 റ​​ണ്‍​സു​​മാ​​യി പൊ​​ള്ളാ​​ർ​​ഡും എ​​ട്ട് പ​​ന്തി​​ൽ മൂ​​ന്ന് സി​​ക്സും ഒ​​രു ഫോ​​റും അ​​ട​​ക്കം 25 റ​​ണ്‍​സു​​മാ​​യി ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യും പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. മ​​റു​​പ​​ടി​​ക്കാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ചെ​​ന്നൈ​​ക്ക് ആ​​റ് റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു.

Recent Updates