• Home
  • Sports
  • ട്വ​ന്‍​റി-20 പോ​രാ​ട്ട​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​
ipl twenty20

ട്വ​ന്‍​റി-20 പോ​രാ​ട്ട​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു ജ​യം

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രെ ഐ​പി​എ​ൽ ട്വ​ന്‍​റി-20 പോ​രാ​ട്ട​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു ജ​യം. 37 പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ എ​ട്ട് വി​ക്ക​റ്റി​നാ​ണ് നൈ​റ്റ് റൈ​ഡേ​ഴ്സ് ജ​യിച്ചത്. 59 പ​ന്തി​ൽ ഏ​ഴ് ഫോ​റും ഒ​രു സി​ക്സും അ​ട​ക്കം 73 റ​ണ്‍​സ് എ​ടു​ത്ത് പു​റ​ത്താ​കാ​തെ​നി​ന്ന സ്റ്റീ​വ് സ്മി​ത്തി​ന്‍റെ ക​രു​ത്തി​ൽ റോ​യ​ൽ​സ് 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 139 റ​ണ്‍​സ് എ​ടു​ത്തു. ക്രി​സ് ലി​ൻ, സു​നി​ൽ ന​രെ​യ്ൻ, റോ​ബി​ൻ ഉ​ത്ത​പ്പ എ​ന്നി​വ​രു​ടെ മി​ക​വി​ൽ കോ​ൽ​ക്ക​ത്ത 13.5 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 140 റ​ണ്‍​സ് നേ​ടി ജ​യ​ത്തി​ലെ​ത്തി.

രാ​ജ​സ്ഥാ​നാ​യി ജോ​സ് ബ​ട്‌ലർ 34 പ​ന്തി​ൽ 37 റ​ണ്‍​സ് എ​ടു​ത്തു. സീ​സ​ണി​ലെ ആ​ദ്യ സെ​ഞ്ചു​റി നേ​ടി​യ സ​ഞ്ഡു വി. ​സാം​സ​ണ്‍ ഇ​ല്ലാ​തെ​യാ​ണ് രാ​ജ​സ്ഥാ​ൻ ഇ​റ​ങ്ങി​യ​ത്. ഓ​പ്പ​ണ​ർ അ​ജി​ങ്ക്യ ര​ഹാ​നെ (അ​ഞ്ച് റ​ണ്‍​സ്), രാ​ഹു​ൽ ത്രി​പ​തി (ആ​റ് റ​ണ്‍​സ്) എ​ന്നി​വ​ർ​ക്ക് തി​ള​ങ്ങാ​നാ​യി​ല്ല. ബെ​ൻ സ്റ്റോ​ക്സ് 14 പ​ന്ത് നേ​രി​ട്ട് ഏ​ഴ് റ​ണ്‍​സ് മാ​ത്രം എ​ടു​ത്ത​തും രാ​ജ​സ്ഥാ​ന്‍റെ സ്കോ​റിം​ഗി​നെ പി​ന്നോ​ട്ട​ടി​ച്ചു. കോ​ൽ​ക്ക​ത്ത​യ്ക്കാ​യി ഹാ​രി ഗ​ർ​ണെ നാ​ല് ഓ​വ​റി​ൽ 25 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. പി​യൂ​ഷ് ചൗ​ള നാ​ല് ഓ​വ​റി​ൽ 19ഉം ​ന​രെ​യ്ൻ 22ഉം ​റ​ണ്‍​സേ വ​ഴ​ങ്ങി​യു​ള്ളൂ. മ​റു​പ​ടി​ക്കാ​യി ക്രീ​സി​ലെ​ത്തി​യ നൈ​റ്റ് റൈ​ഡേ​ഴ്സി​നാ​യി ഓ​പ്പ​ണ​ർ​മാ​രാ​യ ക്രി​സ് ലി​നും (32 പ​ന്തി​ൽ 50 റ​ണ്‍​സ്) ന​രെ​യ്നും (25 പ​ന്തി​ൽ 47 റ​ണ്‍​സ്) ത​ക​ർ​ത്ത​ടി​ച്ചു. 16 പ​ന്തി​ൽ 26 റ​ണ്‍​സു​മാ​യി റോ​ബി​ൻ ഉ​ത്ത​പ്പ പു​റ​ത്താ​കാ​തെ​നി​ന്നു.

Recent Updates