• Home
  • Sports
  • മും​ബൈ ഇ​ന്ത്യ​ൻസിന് ഏഴു വിക്കറ്റ് നഷ്ടം; അ​വ​സാ​ന പ​ന്തി​ൽ
ipl mumbai indians and kings XI punjab

മും​ബൈ ഇ​ന്ത്യ​ൻസിന് ഏഴു വിക്കറ്റ് നഷ്ടം; അ​വ​സാ​ന പ​ന്തി​ൽ ജയം

മും​ബൈ: രാ​ഹു​ലി​ന്‍റെ​യും ക്രി​സ് ഗെ​യ്‌​ലി​ന്‍റെ​യും ബാ​റ്റിം​ഗ് പ​ഞ്ചി​ന് പൊ​ള്ളാ​ർ​ഡി​ന്‍റെ മ​റു​മ​രു​ന്ന്. പ​ഞ്ചാ​ബ് അടിച്ചുകൂട്ടിയ 197 റ​ൺ​സ് മും​ബൈ ഇ​ന്ത്യ​ൻ​സ് ഏഴു വിക്കറ്റ് നഷ്ടത്തിൽ അ​വ​സാ​ന പ​ന്തി​ൽ മ​റി​ക​ട​ന്നു. 31 പ​ന്തു​ക​ളി​ൽ 10 സി​ക്സും മൂ​ന്നു ബൗ​ണ്ട​റി​യും സ​ഹി​തം 83 റ​ൺ​സെ​ടു​ത്ത് അ​വ​സാ​ന ഓ​വ​റി​ലാ​ണ് പൊ​ള്ളാ​ർ​ഡ് പു​റ​ത്താ​യ​ത്. അ​ങ്കി​ത് ര​ജ്പു​ത് എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ൽ 15 റ​ൺ​സാ​ണ് മും​ബൈ​ക്ക് വേ​ണ്ടി​യി​രു​ന്ന​ത്. ഒ​രു സി​ക്സും ബൗ​ണ്ട​റി​യും നേ​ടി പൊ​ള്ളാ​ർ​ഡ് പു​റ​ത്താ​യി. അ​വ​സാ​ന പ​ന്തി​ൽ ര​ണ്ടു റ​ൺ​സ് നേ​ടി​ അ​ൽ​സാ​രി ജോ​സ​ഫ് മും​ബൈ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 197 റ​ണ്‍​സ് നേ​ടി. 12-ാം സീ​സ​ണ്‍ ഐ​പി​എ​ലി​ലെ നാ​ലാം സെ​ഞ്ചു​റി പി​റ​ന്ന മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബി​നാ​യി കെ.​എ​ൽ. രാ​ഹു​ലും ക്രി​സ് ഗെ​യ്‌​ലും ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. 64 പ​ന്തി​ൽ ആ​റ് സി​ക്സും ആ​റ് ഫോ​റും അ​ട​ക്കം 100 റ​ണ്‍​സു​മാ​യി രാ​ഹു​ൽ പു​റ​ത്താ​കാ​തെ​നി​ന്നു. സ​ഞ്ജു വി. ​സാം​സ​ണ്‍, ഡേ​വി​ഡ് വാ​ർ​ണ​ർ, ജോ​ണി ബെ​യ​ർ​സ്റ്റോ എ​ന്നി​വ​ർ​ക്കു​പി​ന്നാ​ലെ ഈ ​സീ​സ​ണി​ൽ സെ​ഞ്ചു​റി ക​ര​സ്ഥ​മാ​ക്കു​ന്ന നാ​ലാ​മ​നാ​യി രാ​ഹു​ൽ. ക്രി​സ് ഗെ​യ്‌​ലും രാ​ഹു​ലും ചേ​ർ​ന്ന് യ​ഥേ​ഷ്ടം റ​ണ്‍ നേ​ടി​യ​പ്പോ​ൾ ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 77 പ​ന്തി​ൽ 116 റ​ണ്‍​സ് പി​റ​ന്നു. 36 പ​ന്തി​ൽ ഏ​ഴ് സി​ക്സും മൂ​ന്ന് ഫോ​റും അ​ട​ക്കം 63 റ​ണ്‍​സ് നേ​ടി​യ ഗെ​യ്‌​ലി​നെ ജ​സ​ണ്‍ ബെ​ഹ്റെ​ൻ​ഡോ​ഫ് പു​റ​ത്താ​ക്കി മും​ബൈ​ക്ക് ആ​ശ്വാ​സം ന​ല്കി.

സ്കോർ:കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ്: 197/4, മും​​ബൈ ഇ​​ന്ത്യ​​ൻ​​സ്: 198/7 (20)

പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ടെ പ​​രി​​ക്കേ​​റ്റ രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്കു പ​​ക​​രം കി​​റോ​​ണ്‍ പൊ​​ള്ളാ​​ർ​​ഡ് ആ​​ണ് കിം​​ഗ്സ് ഇ​​ല​​വ​​ൻ പ​​ഞ്ചാ​​ബി​​നെ​​തി​​രേ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നെ ന​​യി​​ച്ച​​ത്. വ​​ല​​തു കാ​​ലി​​ലെ പേ​​ശി​​ക്കേ​​റ്റ പ​​രി​​ക്കാ​​ണ് രോ​​ഹി​​തി​​നെ പു​​റ​​ത്തി​​രു​​ത്തി​​യ​​ത്. പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ലെ​​ന്നാ​​ണ് ടീം ​​വൃ​​ത്ത​​ങ്ങ​​ൾ ന​​ല്കു​​ന്ന സൂ​​ച​​ന. രോ​​ഹി​​തി​​നു പ​​ക​​രം സി​​ദ്ധേ​​ശ് ലാ​​ഡ് ഐ​​പി​​എ​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ചു. 11 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് രോ​​ഹി​​ത് ശ​​ർ​​മ ഒ​​രു ഐ​​പി​​എ​​ൽ മ​​ത്സ​​ര​​ത്തി​​ൽ സൈ​​ഡ് ബെ​​ഞ്ചി​​ൽ ഇ​​രി​​ക്കേ​​ണ്ടി​​വ​​ന്ന​​ത്.

Recent Updates