• Home
  • Sports
  • ലോകകപ്പിലേക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
world cup indian cricket team

ലോകകപ്പിലേക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ദിനേഷ് കാര്‍ത്തിക് ടീമിലിടം നേടിയെന്നതാണ് പ്രത്യേകത. ലോകകപ്പ് ടീമിലേക്ക് പ്രതീക്ഷയുണ്ടായിരുന്ന യുവതാരം റിഷഭ് പന്തും അമ്പാട്ടി റായിഡുവിനും ടീമിലിടം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശിഖര്‍ ധവാനും മൂന്നാമനായി നായകന്‍ വിരാട് കോഹ്‌ലിയും സ്ഥാനമുറപ്പിച്ചപ്പോള്‍ നാലാം നമ്പറിലേക്ക് രണ്ടു പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ.എല്‍ രാഹുലിനെയും വിജയ് ശങ്കറിനെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓള്‍ റൗണ്ടറുടെ റോളില്‍ രവീന്ദ്ര ജഡേജയുണ്ട് ടീമില്‍. രവീന്ദ്ര ജഡേജയടക്കം സ്പിന്നര്‍മാരായി മൂന്നു പേരാണ് ടീമില്‍. ഫാസറ്റ് ബൗളിങ്ങ് ജസ്പ്രിത് ബുംറയും ഹര്‍ദിക് പാണ്ഡ്യയും മുഹമ്മദ് ഷമിയും നിയന്ത്രിക്കും.

ടീം ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, വിജയ് ശങ്കര്‍, എം.എസ് ധോണി (കീപ്പര്‍), കേദര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ഭുംറ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി

Recent Updates