• Home
  • Sports
  • ഋഷഭ് പന്തിനെ പുറത്താക്കാനുള്ള തീരുമാനം ഞെട്ടിപ്പിക്കുന്നതെന
sunil gavaskar

ഋഷഭ് പന്തിനെ പുറത്താക്കാനുള്ള തീരുമാനം ഞെട്ടിപ്പിക്കുന്നതെന്നു സുനില്‍ ഗവാസ്‌കര്‍

ദില്ലി: ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദങ്ങളും അതൃപ്തിയും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിലാണ് പ്രതിഷേദമറിയിച്ച് സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തിയിട്ടുണ്ട്. പന്തിനെ പുറത്താക്കാനുള്ള സെലക്ടര്‍മാരുടെ തീരുമാനം തന്നെ ഞെട്ടിപ്പിക്കുന്നതാന്നെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

മോശം വിക്കറ്റ് കീപ്പിംഗാണ് പന്തിനെ പുറത്തിരുത്താന്‍ കാരണമെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. ടീം തെരഞ്ഞെടുപ്പ് യോഗത്തില്‍ ദീര്‍ഘമായ ചര്‍ച്ച നടന്നത് പന്തിന്റെ വിഷയത്തിലായിരുന്നു. ധോണിക്കു കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രം പന്തിനെയോ ദിനേഷ് കാര്‍ത്തിക്കിനെയോ പരിഗണിച്ചാല്‍ മതിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് വിക്കറ്റ് കീപ്പിംഗ്് മികവ് പരിഗണിക്കപ്പെടുന്നത്. പ്രധാന മത്സരങ്ങളില്‍ കീപ്പിംഗ് മികവ് പ്രധാനമാണ്. അങ്ങനെയാണ് കാര്‍ത്തിക്കിന് നറുക്ക് വീണതെന്നായിരുന്നു സെലക്ടര്‍മാരുടെ വിശദീകരണം.

Recent Updates

Related News