• Home
  • Sports
  • ഇന്ന് ഐ.പി.എല്ലില്‍ കൊല്‍ക്കത്ത ബംഗളുരു പോരാട്ടം
KKR vs RCB

ഇന്ന് ഐ.പി.എല്ലില്‍ കൊല്‍ക്കത്ത ബംഗളുരു പോരാട്ടം

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. എട്ട് കളികളില്‍ നിന്ന് നാല് ജയവുമായി ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത. ബൌളിങ് നിരയിലെ മോശം ഫോം ആണ് കൊല്‍ക്കത്തയുടെ പ്രധാന വെല്ലുവിളി. ഏഴ് മത്സരങ്ങള്‍ തോറ്റ ബാംഗ്ലൂര്‍ അവസാന സ്ഥാനത്താണ്. ബാറ്റിങ്ങിലും ബൌളിങ്ങിലും താളം കണ്ടെത്താനാകാത്തതാണ് ബാംഗ്ലൂരിന് തിരിച്ചടിയാകുന്നത്. രാത്രി എട്ടിന് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം.

Recent Updates