• Home
  • Sports
  • ബാംഗ്ലൂരിന് 10 റണ്‍സ് വിജയം
rcb

ബാംഗ്ലൂരിന് 10 റണ്‍സ് വിജയം

കൊല്‍ക്കത്ത: അവസാന ഓവറുകളിലെ വെടിക്കെട്ടുമായി റസ്സല്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ബാംഗ്ലൂര്‍ തിരിച്ചുവന്നു. 10 റണ്‍സിന് കൊല്‍ക്കത്തയെ തോല്‍പ്പിച്ച് ഈ ഐ.പി.എല്ലിലെ രണ്ടാം വിജയം സ്വന്തമാക്കി. 214 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

25 പന്തില്‍ രണ്ട് ഫോറും ഒമ്പത് സിക്‌സും സഹിതം 65 റണ്‍സെടുത്ത റസ്സല്‍ ബാംഗ്ലൂരിനെ വിറപ്പിച്ചു. എന്നാല്‍ അവസാന ഓവറില്‍ റസ്സല്‍ റണ്‍ഔട്ടായതോടെ ബാംഗ്ലൂര്‍ വിജയമുറപ്പിച്ചു. 46 പന്തില്‍ ഒമ്പത് ഫോറും അഞ്ചു സിക്‌സും സഹിതം 85 റണ്‍സുമായി നിധീഷ് റാണ പുറത്താകാതെ നിന്നു.

Recent Updates