• Home
  • Sports
  • വാട്‌സണെ പ്രകോപിപ്പിച്ച് റാഷിദ് ഖാന്‍; ചെന്നൈക്ക് 6 വിക്കറ്റ
chennai super kings vs sunrisers hyderabad 2019

വാട്‌സണെ പ്രകോപിപ്പിച്ച് റാഷിദ് ഖാന്‍; ചെന്നൈക്ക് 6 വിക്കറ്റ് വിജയം

സണ്‍ റൈസേഴ്‌സ് ഹൈദാരാബാദിനെതിരെ ഇന്നലെ ചെന്നൈ സൂപ്പര്‍കിങ്‌സ് ആറ് വിക്കറ്റ് വിജയം നേടിയ മത്സരത്തില്‍ കത്തിജ്വലിച്ചത് ചെന്നൈയുടെ ഷെയിന്‍ വാട്‌സണ്‍. 53 പന്തില്‍ നിന്ന് എണ്ണംപറഞ്ഞ ആറ് സിക്‌സറുകളും ഒമ്പത് ഫോറുകളും സഹിതം 96 റണ്‍സാണ് വാട്‌സണ്‍ നേടിയത്. സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ വാട്സണെ ഭുവനേശ്വര്‍ പറഞ്ഞയക്കുകയായിരുന്നു. ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാറൊഴികെ പന്തെടുത്തവരെല്ലാം വാട്‌സന്റെ ബാറ്റിങ് ചൂടറിഞ്ഞു.

ഇതില്‍ നന്നായി തല്ലുവാങ്ങിയത് സന്ദീബ് ശര്‍മ്മയും റാഷിദ് ഖാനുമാണ്. റാഷിദ് ഖാന്‍ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും വിട്ടുകൊടുത്തത് 44 റണ്‍സാണ്. ഈ സീസണ്‍ ഐപിഎല്ലിലെ മോശം പ്രകടനമായിരുന്നു ഇന്നലത്തേത്. ഇതിനിടെയാണ് വാട്‌സണെ ദേഷ്യത്തോടെ നോക്കുന്ന റാഷിദിന്റെ വീഡിയോ തരംഗമായത്. ഇതിന്റെ മീം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ സംഭവം ‘കൈവിട്ടു’. വാട്‌സനെ 'ചൊറിയാന്‍' മാത്രം റാഷിദ് ഖാന്‍ ആയിട്ടില്ലെന്നാണ് ട്രോളന്മാര്‍ ഓര്‍മിപ്പിക്കുന്നത്. കഴിഞ്ഞ സീസണിലും ഹൈദരാബാദിനെതിരെ വാട്‌സണ്‍ അത്യുജ്വല ഫോമിലായിരുന്നു. സെഞ്ച്വറി നേടിയ താരം അന്നും റാഷിദ് ഖാന്റെ ഓവറില്‍ നല്ല റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഹൈദരാബാദിനെ കാണുമ്പോള്‍ വാട്‌സന്റെ തലം വേറെയാണെന്നാണ് ചിലര്‍ പങ്കുവെക്കുന്നത്.

Recent Updates