• Home
  • Sports
  • മും​ബൈ ഇ​ന്ത്യ​ൻ​സി​നു 46 റ​ണ്‍​സ് ജ​യം
mi vs csk

മും​ബൈ ഇ​ന്ത്യ​ൻ​സി​നു 46 റ​ണ്‍​സ് ജ​യം

ചെ​ന്നൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രേ മും​ബൈ ഇ​ന്ത്യ​ൻ​സി​നു 46 റ​ണ്‍​സ് ജ​യം. മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ അ​ഭാ​വ​ത്തി​ൽ ചെ​ന്നൈ​യെ ന​യി​ച്ച സു​രേ​ഷ് റെ​യ്ന​യു​ടെ അ​ട​വു​ക​ൾ പി​ഴ​യ്ക്കു​ന്ന​താ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ നി​ശ്ചി​ത 20 ഓ​വ​റി​ൽ 155 റ​ണ്‍​സെ​ടു​ത്തു. നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് മും​ബൈ​യെ ര​ക്ഷി​ച്ച​ത്. 156 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ചെ​ന്നൈ​യ്ക്ക് തു​ട​ക്ക​ത്തി​ൽ ത​ന്നെ വാ​ട്സ​ണെ (8) ന​ഷ്ട​മാ​യി. പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യ ഇ​ട​വേ​ള​ക​ളി​ൽ ചെ​ന്നൈ​യു​ടെ വി​ക്ക​റ്റു​ക​ൾ വീ​ണു. മു​ര​ളി വി​ജ​യ് (38), ബ്രാ​വോ (20), മി​ച്ച​ൽ സാ​ന്‍റ്ന​ർ (22) എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്.

ക്യാ​പ്റ്റ​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ക്ക് വി​ശ്ര​മം ന​ല്‍കി​യാ​ണ് ചെ​ന്നൈ ഇ​റ​ങ്ങി​യ​ത്. ധോ​ണി​യു​ടെ അ​ഭാ​വ​ത്തി​ല്‍ സു​രേ​ഷ് റെ​യ്‌​ന​യാ​ണ് ചെ​ന്നൈ​യെ ന​യി​ച്ച​ത്. ടോ​സ് നേ​ടി​യ ചെ​ന്നൈ ഫീ​ല്‍ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. രോ​ഹി​ത്-​ക്വി​ന്‍റ​ണ്‍ ഡി ​കോ​ക് ഓ​പ്പ​ണിം​ഗ് സ​ഖ്യ​ത്തി​ന് മി​ക​ച്ച തു​ട​ക്ക​മി​ടാ​നാ​യി. ആ​ക്ര​മി​ച്ചു ക​ളി​ച്ച ഡി ​കോ​ക്കി​നെ (9 പ​ന്തി​ല്‍ 15) ദീ​പ​ക് ച​ഹാ​ര്‍ പു​റ​ത്താ​ക്കി. പി​ന്നീ​ടെ​ത്തി​യ ലൂ​യി​സി​നെ കൂ​ട്ടു​പി​ടി​ച്ച് രോ​ഹി​ത് മും​ബൈ​യെ മു​ന്നോ​ട്ടു ന​യി​ച്ചു. എ​ന്നാ​ല്‍ സ്‌​കോ​റിം​ഗ് വേ​ഗ​ത്തി​ലാ​ക്കാ​നാ​യി​ല്ല. 75 റ​ണ്‍സാ​ണ് ഈ ​കൂ​ട്ടു​കെ​ട്ടി​ല്‍ പി​റ​ന്ന​ത്. ലൂ​യി​സി​നെ ഡ്വെ​യ്ന്‍ ബ്രാ​വോ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ച് സാ​ന്‍റ്‌​ന​ർ ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. അ​ടു​ത്ത​താ​യെ​ത്തി​യ കൃ​ണാ​ല്‍ പാ​ണ്ഡ്യ​ക്ക് (1) നി​ല​യു​റ​പ്പി​ക്കാ​നാ​കും മു​മ്പ് ഇ​മ്രാ​ന്‍ താ​ഹി​ര്‍ വി​ക്ക​റ്റെ​ടു​ത്തു. രോ​ഹി​തി​നൊ​പ്പം ഹ​ര്‍ദി​ക് പാ​ണ്ഡ്യ ചേ​ര്‍ന്ന​പ്പോ​ള്‍ മും​ബൈ കൂ​റ്റ​ന​ടി​ക​ള്‍ പ്ര​തീ​ക്ഷി​ച്ചു. എ​ന്നാ​ല്‍ സാ​ന്‍റ്‌​ന​റു​ടെ ഓ​വ​റു​ക​ളി​ല്‍ ഇ​രു​വ​ര്‍ക്കും ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല. രോ​ഹി​തി​നെ സാ​ന്‍റ്‌​ന​ര്‍ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. ആ​റു ഫോ​റും മൂ​ന്നു സി​ക്‌​സു​മാ​ണ് മും​ബൈ നാ​യ​ക​ന്‍ പാ​യി​ച്ച​ത്. അ​ടു​ത്ത ഓ​വ​റു​ക​ളി​ല്‍ ബ്രാ​വോ​യും ച​ഹാ​റും ന​ന്നാ​യി പ​ന്തെ​റി​ഞ്ഞ​തോ​ടെ റ​ണ്‍സ് ഒ​ഴു​കി​യെ​ത്തി​യി​ല്ല. അ​വ​സാ​ന ഓ​വ​റി​ല്‍ 17 റ​ണ്‍സ് എ​ടു​ത്ത​തൊ​ഴി​ച്ചാ​ല്‍ വ​ന്‍ അ​ടി​ക​ള്‍ പി​റ​ന്നി​ല്ല.

Recent Updates