• Home
  • Sports
  • എതിര്‍ടീം ആരാധകന്റെ മുഖത്തടിച്ച് സൂപ്പര്‍ താരം നെയ്മർ
neymar punch fan after PSG loses french cup

എതിര്‍ടീം ആരാധകന്റെ മുഖത്തടിച്ച് സൂപ്പര്‍ താരം നെയ്മർ

എതിര്‍ടീം ആരാധകന്റെ മുഖത്തടിച്ച് സൂപ്പര്‍ താരം നെയ്മർ. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഫ്രഞ്ച് കപ്പിലെ തോല്‍വി കൂടിയായപ്പോള്‍ അത് പി.എസ്.ജിക്ക് ഇരട്ടപ്രഹരമായി. ഇതിനെല്ലാം പുറമേ എതിര്‍ടീം ആരാധകന്റെ മുഖത്തടിച്ച സൂപ്പര്‍ താരം നെയ്മറാണ് ഇപ്പോള്‍ വാര്‍ത്തകളിലെ വിവാദ നായകനായിരിക്കുന്നത്. ’നെയ്മര്‍ പോയി കളി പഠിച്ചു വരൂ‘ എന്ന കമന്റാണ് നെയ്മറെ ചൊടിപ്പിച്ചത്. ഈ പ്രവൃത്തി വളരെ ഗുരുതരവും ഒരു കളിക്കാരന് ഒരിക്കലും ചേരാത്തതുമാണെന്നാണ് ഫുട്ബോള്‍ ലോകം വിലയിരുത്തുന്നത്. ഫ്രഞ്ച് മാധ്യമങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് എട്ട് കളികള്‍ വരെ താരത്തെ വിലക്കാന്‍ പ്രാപ്തമായ കുറ്റമാണ് നെയ്മര്‍

പി.എസ്.ജി പരിശീലകനായ തോമസ് ടച്ചലും ബ്രസീല്‍ താരത്തിനെതിരായ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഇത് തനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഒരിക്കലും ശരിയായ കാര്യമല്ല ഇങ്ങനെയൊന്നും സംഭവിക്കാനേ പാടില്ലെന്നുമാണ് ടച്ചല്‍ പ്രതികരിച്ചത്. ഇതോടെ താരത്തിനെതിരെ നടപടിയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. മുന്‍പും നെയ്മര്‍ക്ക് കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ് പി.എസ്.ജി പുറത്തായ മത്സരത്തില്‍ റഫറിയോട് മോശമായി പെരുമാറിയതിന് മൂന്ന് യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് മുന്‍ ബാഴ്സ താരത്തെ വിലക്കിയിരുന്നു. എന്നാല്‍ എട്ട് മത്സരങ്ങളില്‍ നിന്ന് വിലക്കിയാല്‍ അത് വരുന്ന സീസണില്‍ നെയ്മറിനും ടീമിനും അത് വന്‍ തിരിച്ചടിയാകും.

Recent Updates