• Home
  • Sports
  • യൂറോപ ലീഗ്‌: ചെൽസിക്ക്‌ സമനില
europa league 2019

യൂറോപ ലീഗ്‌: ചെൽസിക്ക്‌ സമനില

ലണ്ടൻ: യൂറോപ ലീഗ‌് ആദ്യപാദ സെമിയിൽ അഴ‌്സണൽ സ‌്പാനിഷ‌് ക്ലബ‌് വലെൻസിയയെ 3–-1ന‌് തകർത്തു. മറ്റൊരു മത്സരത്തിൽ ചെൽസി 1–-1‌ന‌് ഐൻട്രാക്‌റ്റ‌് ഫ്രാങ്ക‌്ഫുർട്ടുമായി സമനിലയിൽ പിരിഞ്ഞു. അലക‌്സാൻഡ്രെ ലകാസെട്ടെയുടെ ഇരട്ടഗോളാണ‌് വലെൻസിയക്കെതിരെ അഴ‌്സണലിന്റെ ജയം ഉറപ്പിച്ചത‌്. ഒരെണ്ണം പിയറി എമറിക‌് ഒബമെയങ‌് നേടി. വലെൻസിയക്കുവേണ്ടി മൗക‌്തർ ദിയാകാബിയാണ‌് ലക്ഷ്യംകണ്ടത‌്. ഒരു ഗോളിന‌് പിന്നിട്ടുനിന്ന ശേഷമാണ‌് അഴ‌്സണലിന്റെ തിരിച്ചുവരവ‌്. അതേസമയം, അഴ‌്സണൽ തട്ടകത്തിൽ ഒരു ഗോൾ നേടാനായത‌് രണ്ടാംപാദത്തിൽ വലെൻസിയക്ക‌് മുൻതൂക്കം നൽകും.മോശം തുടക്കമായിരുന്നു അഴ‌്സണലിന‌്. പ്രതിരോധത്തിൽ അവർ അലസത കാട്ടി. അതിനുള്ള ശിക്ഷയും അഴ‌്സണലിന‌് പെട്ടെന്നുകിട്ടി. കളി തുടങ്ങി പത്ത‌ു മിനിറ്റ‌് കഴിയുമ്പോഴേക്കും അഴ‌്സണൽ വഴങ്ങി. ദിയാകാബി വലെൻസിയയെ മുന്നിലെത്തിച്ചു. റോഡ്രിഗോയാണ‌് അവസരമൊരുക്കിയത‌്.

Recent Updates