• Home
  • Sports
  • പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് അ
ipl cricket

പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് അ​​നാ​​യാ​​സ ജ​​യ​​ത്തോ​​ടെ വി​​രാ​​മ​​മി​​ട്ടു

ന്യൂ​​ഡ​​ൽ​​ഹി: ഐ​​പി​​എ​​ൽ പ​​ന്ത്ര​​ണ്ടാം സീ​​സ​​ണി​​ലെ ലീ​​ഗ് റൗ​​ണ്ട് പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് അ​​നാ​​യാ​​സ ജ​​യ​​ത്തോ​​ടെ വി​​രാ​​മ​​മി​​ട്ടു. പ്ലേ ​​ഓ​​ഫ് ഇ​​തി​​നോ​​ട​​കം ഉ​​റ​​പ്പി​​ച്ച ഡ​​ൽ​​ഹി ഓ​​ൾ റൗ​​ണ്ട് പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ കീ​​ഴ​​ട​​ക്കി. 23 പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ അ​​ഞ്ച് വി​​ക്ക​​റ്റി​​നാ​​യി​​രു​​ന്നു ഡ​​ൽ​​ഹി​​യു​​ടെ ജ​​യം. ടോ​​സ് ജ​​യി​​ച്ച് ക്രീ​​സി​​ലെ​​ത്തി​​യ രാ​​ജ​​സ്ഥാ​​ന്‍റെ വ​​രു​​തി​​യി​​ൽ​​നി​​ൽ​​ക്കു​​ന്ന​​താ​​യി​​രു​​ന്നി​​ല്ല കാ​​ര്യ​​ങ്ങ​​ൾ. മി​​ക​​ച്ച ബൗ​​ളിം​​ഗ് ആ​​ക്ര​​മ​​ണ​​ത്തി​​ലൂ​​ടെ ഡ​​ൽ​​ഹി സ​​ന്ദ​​ർ​​ശ​​ക​​രെ വ​​രി​​ഞ്ഞു മു​​റു​​ക്കി. സ്റ്റീ​​വ് സ്മി​​ത്ത് നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി​​യ​​തോ​​ടെ ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്തേ​​ക്ക് വീ​​ണ്ടു​​മെ​​ത്തി​​യ അ​​ജി​​ങ്ക്യ ര​​ഹാ​​നെ ര​​ണ്ടാം ഓ​​വ​​റി​​ൽ​​ത്ത​​ന്നെ പ​​വ​​ലി​​യ​​നി​​ലേ​​ക്ക് മ​​ട​​ങ്ങി. നാ​​ല് പ​​ന്തി​​ൽ ര​​ണ്ട് റ​​ണ്‍​സ് നേ​​ടി​​യ ര​​ഹാ​​നെ​​യെ ഇ​​ഷാ​​ന്ത് ശ​​ർ​​മ, ശി​​ഖ​​ർ ധ​​വാ​​ന്‍റെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ചു. 13 പ​​ന്തി​​ൽ 14 റ​​ണ്‍​സ് നേ​​ടി​​യ ലി​​യാം ലി​​വിം​​ഗ്സ​​റ്റ​​ണി​​ന്‍റെ വി​​ക്ക​​റ്റ് ഇ​​ഷാ​​ന്ത് തെ​​റി​​പ്പി​​ച്ച​​പ്പോ​​ൾ രാ​​ജ​​സ്ഥാ​​ന്‍റെ അ​​ക്കൗ​​ണ്ടി​​ൽ 3.5 ഓ​​വ​​റി​​ൽ 20 റ​​ണ്‍​സ് മാ​​ത്രം. അ​​ഞ്ചാം ഓ​​വ​​റി​​ൽ അ​​നാ​​വ​​ശ്യ റ​​ണ്ണൗ​​ട്ടി​​ലൂ​​ടെ സ​​ഞ്ജു വി. ​​സാം​​സ​​ണും (എ​​ട്ട് പ​​ന്തി​​ൽ അ​​ഞ്ച് റ​​ണ്‍​സ്) മ​​ട​​ങ്ങി. 12-ാം ഓ​​വ​​റി​​ന്‍റെ ര​​ണ്ടും മൂ​​ന്നും പ​​ന്തു​​ക​​ളി​​ൽ ശ്രേ​​യ​​സ് ഗോ​​പാ​​ലി​​നെ​​യും സ്റ്റൂ​​വ​​ർ​​ട്ട് ബി​​ന്നി​​യെ​​യും മ​​ട​​ക്കി ഇ​​ഷ് സോ​​ധി രാ​​ജ​​സ്ഥാ​​ന്‍റെ ന​​ടു​​വൊ​​ടി​​ച്ചു. 49 പ​​ന്തി​​ൽ 50 റ​​ണ്‍​സ് നേ​​ടി​​യ റി​​യാ​​ൻ പ​​രാ​​ഗ് ആ​​ണ് രാ​​ജ​​സ്ഥാ​​ൻ ഇ​​ന്നിം​​ഗ്സ് താ​​ങ്ങി​​നി​​ർ​​ത്തി​​യ​​ത്. ഡ​​ൽ​​ഹി​​ക്കാ​​യി ഇ​​ഷാ​​ന്ത് ശ​​ർ​​മ, അ​​മി​​ത് മി​​ശ്ര എ​​ന്നി​​വ​​ർ മൂ​​ന്ന് വീ​​ത​​ം വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

ചെ​​റി​​യ സ്കോ​​ർ പി​​ന്തു​​ട​​രാ​​നി​​റ​​ങ്ങി​​യ ഡ​​ൽ​​ഹി​​ക്ക് പൃ​​ഥ്വി ഷാ (​​എ​​ട്ട് പ​​ന്തി​​ൽ എ​​ട്ട് റ​​ണ്‍​സ്), ശി​​ഖ​​ർ ധ​​വാ​​ൻ (12 പ​​ന്തി​​ൽ 16 റ​​ണ്‍​സ്), ശ്രേ​​യ​​സ് അ​​യ്യ​​ർ (ഒ​​ന്പ​​ത് പ​​ന്തി​​ൽ 15 റ​​ണ്‍​സ്) എ​​ന്നി​​വ​​രെ ആ​​ദ്യ എ​​ട്ട് ഓ​​വ​​റി​​ൽ ന​​ഷ്ട​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, 38 പ​​ന്തി​​ൽ അ​​ഞ്ച് സി​​ക്സും ര​​ണ്ട് ഫോ​​റും അ​​ട​​ക്കം 53 റ​​ണ്‍​സു​​മാ​​യി ഋ​​ഷ​​ഭ് പ​​ന്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന് ടീ​​മി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു. ഇ​​ന്ന​​ത്തെ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളോ​​ടെ പ​​ന്ത്ര​​ണ്ടാം എ​​ഡി​​ഷ​​ൻ ഐ​​പി​​എ​​ലി​​ന്‍റെ ലീ​​ഗ് റൗ​​ണ്ട് പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് അ​​വ​​സാ​​ന​​മാ​​കും. ഇ​​ന്നു ന​​ട​​ക്കു​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ കിം​​ഗ്സ് ഇ​​ല​​വ​​ൻ പ​​ഞ്ചാ​​ബ് ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നെ നേ​​രി​​ടും. രാ​​ത്രി എ​​ട്ടി​​ന് മും​​ബൈ ഇ​​ന്ത്യ​​ൻ​​സും കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ട​​ത്തോ​​ടെ ലീ​​ഗ് റൗ​​ണ്ട് അ​​വ​​സാ​​നി​​ക്കും. മും​​ബൈ വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം. ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ്, മും​​ബൈ ഇ​​ന്ത്യ​​ൻ​​സ്, ഡ​​ൽ​​ഹി എ​​ന്നി​​വ പ്ലേ ​​ഓ​​ഫി​​ൽ ഇ​​ടം​​പി​​ടി​​ച്ചി​​ട്ടു​​ണ്ട്. ഏ​​ഴ്, എ​​ട്ട്, 10 തീ​​യ​​തി​​ക​​ളി​​ലാ​​ണ് പ്ലേ ​​ഓ​​ഫ് മ​​ത്സ​​ര​​ങ്ങ​​ൾ. 12-ാം തീ​​യ​​തിയാണ് ഫൈ​​ന​​ൽ.

Recent Updates