• Home
  • Sports
  • റി​​​ക്കാ​​​ർ​​​ഡ് നേട്ടവുമായി നി​​​ഹാ​​​ൽ സ​​​രി​​​ൻ
nihal sarin

റി​​​ക്കാ​​​ർ​​​ഡ് നേട്ടവുമായി നി​​​ഹാ​​​ൽ സ​​​രി​​​ൻ

തൃ​​​ശൂ​​​ർ: ചെ​​​സി​​​ൽ 2600 എ​​​ലോ റേ​​​റ്റിം​​​ഗ് നേ​​​ടു​​​ന്ന ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ ഇ​​​ന്ത്യ​​​ക്കാ​​​ര​​​ൻ എ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് ഇ​​​നി തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി നി​​​ഹാ​​​ൽ സ​​​രി​​​ന്. സ്വീ​​​ഡ​​​നി​​​ലെ മ​​​ൽ​​​മോ​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച ആ​​​രം​​​ഭി​​​ച്ച സീ​​​ഗ്‌​​മാ​​​ൻ ആ​​​ൻ​​​ഡ് കോ ​​​ചെ​​​സ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടു സ​​​മ​​​നി​​​ല​​​ക​​​ൾ നേ​​​ടി​​​യ​​​തോ​​​ടെ​​​യാ​​​ണു പ​​​തി​​​നാ​​​ലു​​​കാ​​​ര​​​നാ​​​യ നി​​​ഹാ​​​ൽ അ​​​പൂ​​​ർ​​​വ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത്. യൂ​​​റോ​​​പ്യ​​​ൻ ചാ​​​മ്പ്യ​​ൻ ഇ​​​വാ​​​ൻ സ​​​രി​​​ച്ച്, ജ​​​ർ​​​മ​​​നി​​​യു​​​ടെ നി​​​സി​​​പ്പേ​​​നു എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് നി​​​ഹാ​​​ൽ സ​​​മ​​​നി​​​ല​​​യി​​​ൽ ത​​​ള​​​ച്ച​​​ത്. നേ​​​ട്ട​​​ത്തി​​​നു ര​​​ണ്ടു പോ​​​യി​​​ന്‍റ് മാ​​​ത്രം അ​​​ക​​​ലെ​​​യാ​​​യി​​​രു​​​ന്നു ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് തു​​​ട​​​ങ്ങു​​​മ്പോ​​​ൾ നി​​​ഹാ​​​ൽ സ​​രി​​ൻ. ലോ​​​ക​​​ത്ത് ഈ ​​​നേ​​​ട്ട​​​ത്തി​​​ലെ​​​ത്തു​​​ന്ന പ്രാ​​​യം കു​​​റ​​​ഞ്ഞ ര​​​ണ്ടാ​​​മ​​​ത്തെ താ​​​ര​​​മെ​​​ന്ന റി​​​ക്കാ​​​ർ​​​ഡി​​​നും ഇ​​​തോ​​​ടെ നി​​​ഹാ​​​ൽ ഉ​​​ട​​​മ​​​യാ​​​യി.

14 വ​​​യ​​​സും നാ​​​ലു മാ​​​സ​​​വും പ്രാ​​​യ​​​മു​​​ള്ള​​​പ്പോ​​​ൾ ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച ചൈ​​​നീ​​​സ് താ​​​രം വേ​​​യ്യീ​​​യു​​​ടെ പേ​​​രി​​​ലാ​​​ണ് നി​​​ല​​​വി​​​ലെ ലോ​​​ക റി​​​ക്കാ​​​ർ​​​ഡ്. 14 വ​​​യ​​​സും പ​​​ത്തു മാ​​​സ​​​വു​​​മാ​​​ണ് നി​​​ഹാ​​​ലി​​​ന്‍റെ പ്രാ​​​യം. 2600 എ​​​ലോ പോ​​​യി​​​ന്‍റ് പി​​​ന്നി​​​ട്ട ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ ഇ​​​ന്ത്യ​​​ൻ താ​​​ര​​​മെ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് ഇ​​​തു​​​വ​​​രെ പ​​​രി​​​മ​​​ർ​​​ജ​​​ൻ നേ​​​ഗി​​​യു​​​ടെ പേ​​​രി​​​ലാ​​​യി​​​രു​​​ന്നു. 15 വ​​​യ​​​സും 11 മാ​​​സ​​​വും പ്രാ​​​യ​​​മു​​​ള്ള​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു നേ​​​ഗി​​​യു​​​ടെ നേ​​​ട്ടം. ഏ​​​ഴു മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണു ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ നി​​​ഹാ​​​ലി​​​നു​​​ള്ള​​​ത്. ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന​​​തെ​​​ല്ലാം ലോ​​​ക​​​പ്ര​​​ശ​​​സ്ത താ​​​ര​​​ങ്ങ​​​ളോ​​​ടും. ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ എ​​​ല്ലാ​​​വ​​​രും എ​​ലോ റേ​​​റ്റിം​​​ഗ് 2600നു ​​​മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രാ​​​ണ്. നി​​​ഹാ​​​ലി​​​ന്‍റെ റേ​​​റ്റിം​​​ഗ് 2600 ക​​​ട​​​ന്നെ​​​ങ്കി​​​ലും ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​നു ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ഫി​​​ഡെ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ണ്ടാ​​​വു​​​ക. തൃ​​​ശൂ​​​ർ പൂ​​​ത്തോ​​​ൾ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഡോ. ​​​സ​​​രി​​​ന്‍റെ​​​യും ഡോ. ​​​ഷി​​​ജി​​​ന്‍റെ​​​യും മൂ​​​ത്ത മ​​​ക​​​നാ​​​ണു നി​​​ഹാ​​​ൽ സ​​​രി​​​ൻ.

Recent Updates