• Home
  • Sports
  • ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി

ഇന്ത്യ: ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. അതേസമയം, പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് ഒരു വര്‍ഷം വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കഴിഞ്ഞ ആഴ്ചയാണ് കോഹ്‌ലി റാങ്കിങിന്റെ തലപ്പത്തെത്തിയത്. നിലവില്‍ രണ്ടാം സ്ഥാനത്താണ് കോഹ്‌ലി. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ മോശം പ്രകടനം കാഴ്ചവച്ചതോടെയാണ് താരം രണ്ടാം സ്ഥാനത്തേക്കിറങ്ങിയത്. ഇവിടെ 23, 17 എന്നീ റണ്‍സുകളാണ് താരത്തിന്റെ സമ്പാദ്യം. ഈ മല്‍സരത്തില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്കും റാങ്കിങിലെ പിന്നോട്ടടി അനുഭവപ്പെട്ടു. ഓള്‍ റൗണ്ടര്‍ റാങ്കിങില്‍ ഒന്നാം സ്ഥാനത്തായിരുന്ന ആര്‍ അശ്വിന്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ലോര്‍ഡ്‌സില്‍ നിറംമങ്ങിയ ഹര്‍ദിക് പാണ്ഡ്യ ബൗളര്‍മാരില്‍ 25 സ്ഥാനമിറങ്ങി 74 ലേക്ക് കൂപ്പുകുത്തി.

Recent Updates