• Home
  • Sports
  • ടോട്ടനം ചാംപ്യന്‍സ് ലീഗ് ഫൈനലില്‍
sports tottenham

ടോട്ടനം ചാംപ്യന്‍സ് ലീഗ് ഫൈനലില്‍

ആംസ്റ്റര്‍ഡാം: അവസാന സെക്കന്‍ഡ് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ അയാക്‌സിന് മടക്ക ടിക്കറ്റ് നല്‍കി ടോട്ടനം ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചു. ചാംപ്യന്‍സ് ലീഗിലെ രണ്ടാം സെമിയുടെ രണ്ടാംപാദ മത്സരത്തിലാണ് ടോട്ടനം 3-2 എന്ന സ്‌കോറിന് അയാക്‌സിനെ കീഴടക്കി ഫൈനലില്‍ പ്രവേശിച്ചത്. ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ലീഡുമായി ഇറങ്ങിയ അയാക്‌സ് അവസാന സെക്കന്‍ഡില്‍ വഴങ്ങിയ ഗോളിലാണ് പരാജയം ഏറ്റുവാങ്ങിയത്. ഒരു ഗോളിന്റെ മുന്‍തൂക്കവുമായി സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ ഇറങ്ങിയ അയാക്‌സ് അഞ്ചാം മിനുട്ടില്‍ തന്നെ ടോട്ടനത്തെ ഞെട്ടിച്ച് വലകുലുക്കി. ഷോണിന്റെ കോര്‍ണറില്‍നിന്ന് മാതിസാണ് ആദ്യ ഗോള്‍ നേടിയത്. ഉയര്‍ന്ന് വന്ന പന്ത് ഹെഡറിലൂടെ മതിയാസ് വലയിലാക്കുകയായിരുന്നു.

ഇതോടെ അയാക്‌സിന് ഇരട്ടി ശക്തി ലഭിച്ചു. മത്സരത്തില്‍ ചുവടുറപ്പിക്കും മുന്‍പ് ലഭിച്ച ഗോള്‍ ടോട്ടനത്തിന് കനത്ത തിരിച്ചടിയായി. സമനില ഗോളിനായി സണും ഡെലി അലിയും മൈതാനത്ത് ഗതികിട്ടാതെ ഓടിക്കൊണ്ടിരുന്നു. എന്നാല്‍ ആദ്യ ഗോള്‍ തിരിച്ചടിച്ച് സമനില പിടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ അയാക്‌സിന്റെ രണ്ടാം ഗോളും പിറന്നു. രണ്ടാം ഗോള്‍ 35-ാം മിനുട്ടില്‍ ഹകീം സിയെച്ചിന്റെ വകയായിരുന്നു. രണ്ടാം ഗോളും വഴങ്ങിയതോടെ അഞ്ചുഗോളുകള്‍ക്കെങ്കിലും ടോട്ടനം തോല്‍ക്കുമെന്ന നിലയിലായി കാര്യങ്ങള്‍. പന്ത് കൂടുതല്‍ സമയവും കൈവശംവച്ച അയാക്‌സ് ആദ്യ പകുതിയില്‍ ടോട്ടനം ഗോള്‍മുഖത്തേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു. ഇടക്ക് വീണു കിട്ടിയിരുന്ന പന്തുകള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാനും ടോട്ടനത്തിനായില്ല. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ടോട്ടനം രണ്ട് ഗോളിന് പിന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിക്ക് ശേഷം പുതിയ ഊര്‍ജവുമായി തിരിച്ചെത്തിയ ടോട്ടനം തുടക്കം മുതല്‍ മികച്ച നീക്കങ്ങള്‍ നടത്തി. ടോട്ടനം നിരയില്‍ കൊറിയന്‍ താരം സണും പ്രതിരോധ താരം മൂസ സിസോക്കുവുമൊഴിച്ചാല്‍ ബാക്കി എല്ലാ താരങ്ങളും മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞ് കളിച്ചു. കാലില്‍ കിട്ടിയ പന്തുകളെല്ലാം മൂസാ സിസോക്കൊ കൊണ്ടുപോയി തുലച്ചുകൊണ്ടേയിരുന്നു. ഫോമില്ലാതിരുന്ന സണിന് മികച്ചൊരു നീക്കം നടത്താന്‍ പോലും സാധിച്ചില്ല. ശക്തമായ മുന്നേറ്റത്തിനൊടുവില്‍ ലൂക്കാസ് മോറയുടെ തകര്‍പ്പന്‍ മുന്നേറ്റത്തിലൂടെ ആദ്യ ഗോള്‍ പിറന്നു. ഇതോടെ ടോട്ടനത്തിന് മത്സരത്തിലേക്ക് തിരിച്ച് വരാമെന്ന ബോധം വീണു.

Recent Updates

Related News