• Home
  • Sports
  • ലോകകപ്പ് ഫേവ്‌റിറ്റുകളിൽ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു ടീം
england

ലോകകപ്പ് ഫേവ്‌റിറ്റുകളിൽ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു ടീം ഇംഗ്ലണ്ട്

ലോകകപ്പ് ഫേവ്‌റിറ്റുകള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് ഇംഗ്ലണ്ട്. പല കാരണങ്ങളാലാണ് ഇത്തവണത്തെ ലോകകപ്പില്‍ ഇംഗ്ലണ്ടിന് സാധ്യത കല്‍പിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ക്രിക്കറ്റ് ജന്മമെടുത്ത നാട്ടുകാരായ ഇംഗ്ലണ്ടിന് ഇതുവരെ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കാനായിട്ടില്ല എന്നത് ദുഃഖകരമാണ്. 1975 മുതല്‍ ലോകകപ്പ് ക്രിക്കറ്റിന്റെ കിരീടവും തേടി അലച്ചില്‍ തുടങ്ങിയതാണ് ഇംഗ്ലണ്ട്. 1979, 1987, 1992 വര്‍ഷങ്ങളില്‍ കിരീടത്തോടടുത്തെത്തിയെങ്കിലും ഫൈനലില്‍ പരാജയപ്പെട്ട് കിരീടം നഷ്ടപ്പെട്ടു. പങ്കെടുത്ത രണ്ടാമത്തെ ലോകകപ്പില്‍ തന്നെ ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. അന്ന് 92 റണ്‍സിന് വെസ്റ്റിന്‍ഡീസിനോട് പരാജയപ്പെട്ട് കിരീട മോഹം പൊലിഞ്ഞു.

അതിന് ശേഷം 1987ലും മികച്ച പ്രകടനത്തിലൂടെ ഇംഗ്ലണ്ട് ഫൈനലിലെത്തി. എന്നാല്‍ ഇത്തവണ ആസ്‌ത്രേലിയയോട് ഏഴ് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. 1992ല്‍ നടന്ന തൊട്ടടുത്ത ലോകകപ്പിലും ഇംഗ്ലണ്ട് പൊരുതിക്കളിച്ച് ഫൈനലില്‍ പ്രവേശിച്ചു. മൂന്നാം തവണയും ഭാഗ്യം കനിഞ്ഞില്ല. മൂന്നാം തവണ പാകിസ്താനോട് 22 റണ്‍സിന്റെ തോല്‍വിയായിരുന്നു ഇംഗ്ലണ്ടിന് പിണഞ്ഞത്. പിന്നീടൊരിക്കലും ഇംഗ്ലണ്ട് ഫൈനല്‍ കളിച്ചില്ല. എല്ലാ കാലത്തും ഇംഗ്ലണ്ടിന് മികച്ച ടീമുണ്ടായിരുന്നെങ്കിലും ലോക കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.

Recent Updates