• Home
  • Sports
  • ഒരു സീസണില്‍ മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സ
manchester city

ഒരു സീസണില്‍ മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഒരു സീസണില്‍ മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചരിത്രനേട്ടം. ഇംഗ്ലണ്ടിലെ ആഭ്യന്തര ഫുട്‌ബോളില്‍ ആദ്യമായിട്ടാണ് ഒരു ക്ലബ് മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കുന്നത്. ഇ.എഫ്.എല്‍ കപ്പ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് എന്നിവയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഈ സീസണില്‍ സ്വന്തമാക്കിയ കിരീടങ്ങള്‍. വാട്‌ഫോര്‍ഡിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്ത് കഴിഞ്ഞ ദിവസമായിരുന്നു സിറ്റി എഫ്.എ കപ്പ് സ്വന്തമാക്കിയത്. കളിയുടെ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ച സിറ്റി ഡേവിഡ് സില്‍വ (26), ഗബ്രിയേല്‍ ജീസസ് (38) എന്നിവരുടെ ഗോളില്‍ ആദ്യപകുതിയില്‍ ലീഡ് നേടി. രണ്ടാം പകുതിയില്‍ കെവിന്‍ ഡി ബ്രുയിന്‍ (61), ജീസസ് (68), റഹീം സ്റ്റര്‍ലിങ് (81, 87) എന്നിവരും ഗോള്‍ സ്വന്തമാക്കി. 1903ന് ശേഷം എഫ്.എ കപ്പ് ഫൈനലിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയം കൂടിയാണ് സിറ്റിയുടേത്. കിരീട നേട്ടത്തോടെ മികച്ച രീതിയില്‍ തന്നെ മാഞ്ചസ്റ്റര്‍ സിറ്റി സീസണ്‍ അവസാനിപ്പിച്ചു. ചാംപ്യന്‍സ് ലീഗ് കിരീടത്തിനായി പോരാടിയെങ്കിലും ടോട്ടനത്തിനോട് തോറ്റ് പുറത്താവുകയായിരുന്നു.

Recent Updates