• Home
  • Sports
  • ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ഇ​​ന്ന് ഇം​​ഗ്ല​ണ്ടി​​ലേ​​
Indian cricket team

ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ഇ​​ന്ന് ഇം​​ഗ്ല​ണ്ടി​​ലേ​​ക്കു പ​​റ​​ക്കുന്നു

മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ഇ​​ന്ന് ഇം​​ഗ്ല​ണ്ടി​​ലേ​​ക്കു പ​​റ​​ക്കുന്നു, 30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​നാ​​യി. ഐ​​പി​​എ​​ലി​​ന്‍റെ തീ​​ച്ചൂ​​ള​​യി​​ൽ​​നി​​ന്നി​​റ​​ങ്ങി ഉ​​ല്ലാ​​സ ദി​​ന​​ങ്ങ​​ൾ ആ​​ഘോ​​ഷി​​ച്ച് മ​​ന​​സ് ശാ​​ന്ത​​മാ​​ക്കി​​യാ​​ണ് ടീം ​​അം​​ഗ​​ങ്ങ​​ൾ യാ​​ത്ര​​യ്ക്കൊ​​രു​​ങ്ങു​​ന്ന​​ത്. ഉ​​ല്ലാ​​സ​​യാ​​ത്ര​​ക​​ൾ​​ക്കും വീ​​ട്ടു​​കാ​​രു​​ടെ സാ​​മീ​​പ്യ​​ങ്ങ​​ൾ​​ക്കും​​ശേ​​ഷം ഇ​​ന്ന​​ലെ​​യാ​​ണ് ടീം ​​അം​​ഗ​​ങ്ങ​​ൾ മും​​ബൈ​​യി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​ത്. ടീം ​​ഇ​​ന്ത്യ​​യു​​ടെ യാ​​ത്ര​​യ്ക്കു മു​​ന്പ് ഇ​​ന്ന​​ലെ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യും പ​​രി​​ശീ​​ല​​ക​​ൻ ര​​വി ശാ​​സ്ത്രി​​യും മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ലെ​​ത്തി. നാ​​ലാം നമ്പറിലെ പ്ര​​ശ്ന​​ങ്ങ​​ളും കേ​​ദാ​​ർ ജാ​​ദ​​വി​​ന്‍റെ പ​​രി​​ക്കും ഐ​​പി​​എ​​ലി​​ൽ കു​​ൽ​​ദീ​​പ് യാ​​ദ​​വി​​ന്‍റെ നി​​റം​​മ​​ങ്ങി​​യ പ്ര​​ക​​ട​​ന​​വു​​മെ​​ല്ലാം കോ​​ഹ്‌​ലി​​ക്കും ര​​വി​​ശാ​​സ്ത്രി​​ക്കും​​നേ​​രേ ചോ​​ദ്യ​​ശ​​ര​​ങ്ങ​​ളാ​​യി.

മൂ​​ന്ന് ലോ​​ക​​ക​​പ്പ് ക​​ളി​​ച്ച പ​​രി​​ച​​യം കോ​​ഹ്‌​ലി​​ക്കു​​ണ്ടെ​​ങ്കി​​ലും ക്യാ​​പ്റ്റ​​നാ​​യു​​ള്ള അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​ദ്യ പോ​​രാ​​ട്ട​​മാ​​ണി​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ ജൂ​​ണ്‍ അ​​ഞ്ചി​​നാ​​ണ് ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം. എ​​ന്നാ​​ൽ, 25ന് ​​ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ​​യും 28ന് ​​ബം​​ഗ്ലാ​ദേ​​ശി​​നെ​​തി​​രേ​​യും ഇ​​ന്ത്യ​​ക്ക് പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​ങ്ങ​​ളു​​ണ്ട്. 1983നും 2011​​നും ശേ​​ഷം മൂ​​ന്നാം ത​​വ​​ണ​​യും ലോ​​ക കി​​രീ​​ടം ഇ​​ന്ത്യ​​യി​​ലേ​​ക്ക് വ​​രു​​ന്ന​​തി​​നാ​​യു​​ള്ള കാ​​ത്തി​​രി​​പ്പി​​ലാ​​ണ് ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ർ. ഇ​​ത്ത​​വ​​ണ​​ത്തെ ലോ​​ക​​ക​​പ്പ് റൗ​​ണ്ട് റോ​​ബി​​ൻ ഫോ​​ർ​​മാ​​റ്റി​​ലാ​​ണ്. ഗ്രൂ​​പ്പ് ആ​​യി ടീ​​മു​​ക​​ളെ തി​​രി​​ക്കാ​​തെ എ​​ല്ലാ ടീ​​മു​​ക​​ളും പ​​ര​​സ്പ​​രം മ​​ത്സ​​രി​​ക്കും. 1992 ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ ലോ​​ക പോ​​രാ​​ട്ടം ന​​ട​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യു​​ടെ എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ളും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്ന് മ​​ണി​​ക്കാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

Recent Updates

Related News