• Home
  • Sports
  • ഇന്ത്യ- ന്യൂസീലൻഡ് ആദ്യ സന്നാഹ മത്സരം ഇന്ന്
india newseland match

ഇന്ത്യ- ന്യൂസീലൻഡ് ആദ്യ സന്നാഹ മത്സരം ഇന്ന്

ലണ്ടൻ: ലോകകപ്പിനുള്ള അവസാനഘട്ട ഒരുക്കങ്ങ‌ളിലേക്ക‌് ഇന്ത്യ. ഇന്ത്യ -ന്യൂസീലൻഡ് സന്നാഹ മത്സരമാണ‌് ഇന്ന‌്. മത്സരം കെനിങ‌്ടൺ ഓവലിൽ നടക്കും. ഇംഗ്ലണ്ടിലേക്ക‌് അവസാനം എത്തിച്ചേർന്ന സംഘങ്ങളിലൊന്ന‌ാണ‌് ഇന്ത്യ. ഐപിഎൽ കഴിഞ്ഞ‌് വിശ്രമത്തിലായിരുന്നു കളിക്കാർ. രണ്ട‌ു ദിവസംമുമ്പാണ‌് ടീം ഇംഗ്ലണ്ടിൽ എത്തിയത‌്.ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെ മെരുക്കാനുള്ള അവസരമാണ‌് കളിക്കാർക്കിത‌്. ബാറ്റിങ്ങിന‌് അനുകൂലമാണ‌് ഇവിടുത്തെ വിക്കറ്റുകൾ. ശക്തി–-ദൗബർല്യങ്ങൾ അവസാനമായി വിലയിരുത്തുകയെന്ന ലക്ഷ്യം കൂടിയുണ്ട‌്. നാലാം നമ്പറിലെ ആശങ്ക അവസാനിപ്പിക്കണം. 28ന‌് ബംഗ്ലാദേശുമായാണ‌് ഇന്ത്യയുടെ രണ്ടാമത്തെ സന്നാഹ മത്സരം. ലോകകപ്പിൽ ജൂൺ അഞ്ചിന‌് ദക്ഷിണാഫ്രിക്കയുമായിട്ടാണ‌് ഇന്ത്യയുടെ ആദ്യ കളി. 1992നുശേഷം ആദ്യമായി എല്ലാ ടീമുകളും പരസ‌്പരം മത്സരിക്കുന്ന ലോകകപ്പാണിത‌്. മികച്ച നാല‌് സ്ഥാനക്കാർ സെമിയിലേക്ക‌് കടക്കും. അതിനാൽ എല്ലാ മത്സരങ്ങളും നിർണായകമാണ‌്.

Recent Updates

Related News