• Home
  • Sports
  • ഓ​സ്ട്രേ​ലി​യ​യ്ക്ക് ര​ണ്ടാം ജ​യം
australia

ഓ​സ്ട്രേ​ലി​യ​യ്ക്ക് ര​ണ്ടാം ജ​യം

നോ​ട്ടി​ങാം​ഷെ​യ​ർ: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഓ​സ്ട്രേ​ലി​യ​യ്ക്ക് ര​ണ്ടാം ജ​യം. ക​റു​ത്ത കു​തി​ര​ക​ളാ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ ഓ​സ്ട്രേ​ലി​യ 15 റ​ണ്‍​സി​നു കീ​ഴ​ട​ക്കി. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ തു​​ട​​ക്കം ത​​ക​​ർ​​ച്ച​​യോ​​ടെ​​യാ​​യി​​രു​​ന്നു. ഒ​​ഷെ​​യ്ൻ തോ​​മ​​സി​​ന്‍റെ​​യും ഷോ​​ൽ​​ഡ​​ണ്‍ കോ​​ട്രെ​​ലും ചേ​​ർ​​ന്ന് ന​​ട​​ത്തി ഷോ​​ർ​​ട്ട് ബോ​​ൾ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഓ​​സീ​​സ് മു​​ൻ​​നി​​ര നി​​ലം​​പൊ​​ത്തി. ഗ്ലെ​ൻ മാ​​ക്സ്‌​വെ​​ൽ (പൂ​​ജ്യം) കോ​​ട്രെ​​ലി​​നു മു​​ന്നി​​ൽ മു​​ട്ടു​​മ​​ട​​ക്കി​​യ​​പ്പോ​​ൾ ഓ​​സ്ട്രേ​​ലി​​യ നാ​​ലി​​ന് 28. ഏ​​ഴാം വി​​ക്ക​​റ്റി​​ൽ സ്റ്റീ​​വ് സ്മി​​ത്ത്-കോ​​ൾ​​ട്ട​​ർ നെ​​യ്ൽ കൂ​​ട്ടു​​കെ​​ട്ട് 102 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്ത​​താ​​ണ് കം​​ഗാ​​രു​​ക്ക​​ളെ ക​​ര​​ക​​യ​​റ്റി​​യ​​ത്. 82 പ​​ന്തി​​ലാ​​യി​​രു​​ന്നു ഇ​​വ​​രു​​ടെ 102 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ട്. നെ​​യ്‌​ലി​​ന്‍റെ ബാ​​റ്റിം​​ഗി​​ൽ റി​​ക്കാ​​ർ​​ഡു​​ക​​ൾ നി​​ലം​​പൊ​​ത്തി. ലോ​​ക​​ക​​പ്പി​​ൽ എ​​ട്ടാം ന​​ന്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി ഒ​​രു താ​​രം നേ​​ടു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​റാ​​ണ് നെ​​യ്ൽ നേ​​ടി​​യ 92 റ​​ണ്‍​സ്. ഏ​​ക​​ദി​​ന ച​​രി​​ത്ര​​ത്തി​​ലെ എ​​ട്ടാം ന​​ന്പ​​ർ താ​​ര​​ത്തി​​ന്‍റെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ര​​ണ്ടാ​​മ​​ത്തെ സ്കോ​​റും ഇ​​താ​​ണ്. ക്രി​​സ് വോ​​ക്സ് (95*, 2016ൽ) ​​ആ​​ണ് ഒ​​ന്നാ​​മ​​ത്.

ലോ​​ക​​ക​​പ്പി​​ൽ നാ​​ല് മു​​ൻ​​നി​​ര വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷം ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന ര​​ണ്ടാ​​മ​​ത് ടീ​​മാ​​യി ഓ​​സ്ട്രേ​​ലി​​യ. നാ​​ലി​​ന് 38 എ​​ന്ന നി​​ല​​യി​​ൽ​​നി​​ന്ന് 288ൽ ​​എ​​ത്തി​​യ അ​​വ​​ർ 250 റ​​ണ്‍​സ് ആ​​ണ് പി​​ന്നീ​​ട് ചേ​​ർ​​ത്ത​​ത്. 1983 ലോ​​ക​​ക​​പ്പി​​ൽ ഒ​​ന്പ​​ത് റ​​ണ്‍​സി​​ന് നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷം സിം​​ബാ​​ബ്‌​വെ​​യ്ക്കെ​​തി​​രേ ഇ​​ന്ത്യ എ​​ട്ടി​​ന് 266വ​​രെ എ​​ത്തി​​യി​​രു​​ന്നു. മ​റു​പ​ടി​ക്കാ​യി ക്രീ​സി​ലെ​ത്തി​യ വി​ൻ​ഡീ​സി​ന് ര​ണ്ടാം ഓ​വ​റി​ൽ എ​വി​ൻ ലെ​വി​സി​നെ (ഒ​ന്ന്) ന​ഷ്ട​പ്പെ​ട്ടു. ക്രി​സ് ഗെ​യ്ൽ (21) ഡി​ആ​ർ​എ​സി​ലൂ​ടെ എ​ൽ​ബി​ഡ​ബ്ല്യു ആ​യി പു​റ​ത്താ​യ​പ്പോ​ൾ സ്കോ​ർ 31. സ്റ്റാ​ർ​ക്ക് തൊ​ട്ട് മു​ന്പ് എ​റി​ഞ്ഞ പ​ന്ത് നോ​ബോ​ൾ ആ​യി​രു​ന്നു എ​ന്ന് പി​ന്നീ​ട് വ്യ​ക്ത​മാ​യി. ആ ​പ​ന്ത് 151.5 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​യി​രു​ന്നു. ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും വേ​ഗ​മു​ള്ള പ​ന്താ​യി​രു​ന്നു അ​ത്. മി​ച്ച​ൽ സ്റ്റാ​ർ​ക്ക് ഈ ​ലോ​ക​ക​പ്പി​ലെ ആ​ദ്യ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​ത്തിന് ഉടമയായി.

Recent Updates