• Home
  • Sports
  • ധോ​ണി​ക്കെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഐ​സി​സി
dhoni

ധോ​ണി​ക്കെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഐ​സി​സി

മും​ബൈ: ഗ്ലൗ​സ് വി​വാ​ദ​ത്തി​ൽ ഇ​ന്ത്യ​ൻ താ​രം എം.​എ​സ്. ധോ​ണി​ക്കെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഐ​സി​സി. ധോ​ണി​യു​ടെ വി​ക്ക​റ്റ് കീ​പ്പിം​ഗ് ഗ്ലൗ​സി​ൽ സൈ​നി​ക മു​ദ്ര​യു​ള്ള​ത് നീ​ക്ക​ണ​മെ​ന്ന് ബി​സി​സി​ഐ​ക്ക് ഐ​സി​സി നി​ർ​ദേ​ശം ന​ല്കി​യെ​ങ്കി​ലും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​തു ചെ​വി​കൊ​ണ്ടി​ല്ല. ഗ്ലൗ​സി​ൽ പാ​രാ​മി​ലി​ട്ട​റി ചി​ഹ്നം അ​ണി​യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി ബി​സി​സി​ഐ ഐ​സി​സി​ക്ക് ക​ത്തെ​ഴു​തു​ക​യും ചെ​യ്തു. ഇ​തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് ഐ​സി​സി നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്. ‌ക​ളി​ക്കാ​ർ ഒ​രു ത​ര​ത്തി​നു​ള്ള വ്യ​ക്തി​ഗ​ത സ​ന്ദേ​ശ​മോ ചി​ഹ്ന​മോ അ​ണി​യാ​ൻ അ​നു​വാ​ദ​മി​ല്ലെ​ന്ന് ഐ​സി​സി അ​റി​യി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് ധോ​ണി ക​ര​സേ​ന​യു​ടെ ബ​ലി​ദാ​ൻ ചി​ഹ്നം ആ​ലേ​ഖ​നം ചെ​യ്ത ഗ്ലൗ​സ് ധ​രി​ച്ച് ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ഐ​സി​സി നി​യ​മം അ​നു​സ​രി​ച്ച് ക​ളി​ക്കാ​ർ വാ​ണി​ജ്യ, മ​ത, സൈ​നി​ക അ​ട​യാ​ള​ങ്ങ​ൾ അ​ണി​യാ​ൻ പാ​ടി​ല്ല. വാ​ണി​ജ്യ, മ​ത അ​ട​യാ​ള​മ​ല്ല ധോ​ണി​യു​ടെ വി​ക്ക​റ്റ് കീ​പ്പിം​ഗ് ഗ്ലൗ​സി​ലു​ള്ള​ത്. പ​റ​യ​പ്പെ​ടു​ന്ന​തു​പോ​ലെ അ​ത് പാ​രാ​മി​ലി​ട്ട​റി റെ​ജി​മെ​ന്‍​റി​ന്‍റെ ചി​ഹ്ന​വു​മ​ല്ല-ബി​സി​സി​ഐ, ഐ​സി​സി​ക്ക് അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു. ധോ​ണി​യു​ടെ ഗ്ലൗ​സി​ൽ പാ​രാ​മി​ലി​ട്ട​റി​യു​ടെ ചി​ഹ്ന​ത്തി​ലേ​തു​പോ​ലെ ബ​ലി​ദാ​ൻ എ​ന്ന് ആ​ലേ​ഖ​നം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ബി​സി​സി​ഐ ഇ​ട​ക്കാ​ല ഭ​ര​ണ​സ​മി​തി അ​ധ്യ​ക്ഷ​ൻ വി​നോ​ദ് റാ​യ് വ്യ​ക്ത​മാ​ക്കി.

Recent Updates