• Home
  • Sports
  • ഹാട്രിക് ജയം തേടി ഇന്ത്യയുടെ നീലക്കടുവകള്‍ ഇന്ന് ട്രന്റ് ബ്ര
india new zealand

ഹാട്രിക് ജയം തേടി ഇന്ത്യയുടെ നീലക്കടുവകള്‍ ഇന്ന് ട്രന്റ് ബ്രിഡ്ജില്‍ ന്യൂസിലന്‍ഡിനെ നേരിടും

നോട്ടിങ്ഹാം: ഹാട്രിക് ജയം തേടി ഇന്ത്യയുടെ നീലക്കടുവകള്‍ ഇന്ന് ട്രന്റ് ബ്രിഡ്ജില്‍ ന്യൂസിലന്‍ഡിനെ നേരിടും. വൈകീട്ട് മൂന്നിന് നടക്കുന്ന കളിയില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ ര@ണ്ടു മല്‍സരങ്ങളിലും ജയം സ്വന്തമാക്കിയ കോഹ്‌ലിയും സംഘവും മൂന്നാം ജയമാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ആസ്‌ത്രേലിയയെ 36 റണ്‍സിനുമായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തില്‍ ശിഖാര്‍ ധവാന്റെ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് സ്വന്തമാക്കിയിരുന്നു. അതേ സമയം കളിച്ച മൂന്നു മത്സരങ്ങളിലും ജയിച്ച കിവീസ് ആറു പോയിന്റോടെ ടൂര്‍ണമെന്റില്‍ തലപ്പത്താണുള്ളത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 10 വിക്കറ്റിനാണ് കിവികള്‍ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശുമായി അല്‍പം വിയര്‍ത്താണ് ജയം പിടിച്ചെടുത്തത്.

മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഏഴു വിക്കറ്റിനും തകര്‍ത്തായിരുന്നു കിവികള്‍ കരുത്ത് കാട്ടിയത്. ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡില്‍ നടന്ന ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ നടന്ന ടി-20 മത്സരത്തില്‍ കിവികള്‍ ഇന്ത്യയെ 2-1ന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയിരുന്നു. ഈ കരുത്ത് കിവികള്‍ക്ക് ഇന്ന് ഊര്‍ജമായി എടുക്കും. ഇന്ന് മത്സരം നടക്കുന്ന ട്രന്റ് ബ്രിഡ്ജില്‍ മഴ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇംഗ്ലണ്ടില്‍ ന്യൂസിലന്‍ഡിനെതിരേയുള്ള റെക്കോര്‍ഡ് ഇന്ത്യയെ ഭയപ്പെടുത്തും. ഇവിടെ കളിച്ച മൂന്നു മത്സരങ്ങളിലും കിവികള്‍ക്കു മുന്നില്‍ ഇന്ത്യക്കു അടിതെറ്റിയിരുന്നു. എന്നാല്‍ ഏകദിനത്തിലെ ആകെയുള്ള കണക്കുകളില്‍ ഇന്ത്യക്കാണ് മേല്‍ക്കൈ. ഇതുവരെ നടന്ന 101 മത്സരങ്ങളില്‍ ഇന്ത്യ 55 എണ്ണത്തില്‍ ജയിച്ചുകയറിയപ്പോള്‍ 45 മല്‍സരങ്ങളില്‍ കിവീസും ജയം നേടി. ധവാന്റെ അഭാവത്തില്‍ ലോകേഷ് രാഹുലായിരിക്കും രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. വിജയ് ശങ്കര്‍, ദിനേഷ് കാര്‍ത്തിക് എന്നിവരിലൊരാള്‍ ഈ പൊസിഷനില്‍ കളിക്കാനാണ് സാധ്യത.

Recent Updates

Related News