ഷോട്ട്പുട്ടിൽ റെക്കോഡോടെ സ്വർണം എറിഞ്ഞിട്ടു
ജക്കാർത്ത: ഏഷ്യൻ ഗെയിംസിന്റെ അത്ലറ്റിക്സ് മത്സരങ്ങളുടെ ആദ്യ നാൾ ഷോട്ട്പുട്ടിൽ ഗെയിംസ് റെക്കോഡോടെ സ്വർണവുമായി തേജീന്ദർപാൽ സിങ് തൂർ ഇന്ത്യയ്ക്ക് നൽകിയത് അതിഗംഭീര തുടക്കം. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ തേജീന്ദർ ആറു വർഷം പളക്കമുള്ള ദേശീയ റെക്കോഡും തകർത്തു.
തജീന്ദറിന്റെ ഏറിൽ ആറ് വർഷം പഴക്കമുള്ള ദേശീയ റിക്കാർഡും വഴിമാറി. ഓംപ്രകാശ് കർഹാനയുടെ പേരിലായിരുന്ന (20.69 മീറ്റർ) ദേശീയ റിക്കാർഡും പഞ്ചാബ് താരം സ്വന്തം പേരിലേക്കുചേർത്തു. കഴിഞ്ഞ വർഷം കുറിച്ച 20.24 മീറ്റർ ആയിരുന്നു തജീന്ദറിന്റെ ഇതുവരെയുണ്ടായിരുന്ന മികച്ച വ്യക്തിഗത പ്രകടനം.അഞ്ചാം ശ്രമത്തിലാണ് ഇന്ത്യൻ താരം 20.75 മീറ്റർ എന്ന ദൂരം കണ്ടെത്തിയത്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യൻ ഷോട്ട് പുട്ട് താരങ്ങൾ നേടുന്ന എട്ടാമതു സ്വർണമാണിത്.