സൈനക്ക് ചരിത്ര വെങ്കലം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിത ബാഡ്മിന്റണ്‍ സിംഗിള്‍ സ്സെമിഫൈനലില്‍ സൈന നേവാളിന് തോല്‍വി. തിങ്കളാഴ്ച നടന്ന സെമിയില്‍ തായ്‌പെയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങ്ങിനോട് സൈന പരാജയപ്പെട്ടു. ഇതോടെ സൈനക്ക് വെങ്കല മെഡല്‍ ലഭിച്ചു.
ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിൻറൺ സിംഗിൾസിൽ 36 വർഷത്തിന് ശേഷം ഇന്ത്യക്ക് മെഡൽ നേടിക്കൊടുക്കാനായി എന്ന ആശ്വാസത്തോടെയാണ് സൈന പിൻവാങ്ങുന്നത്. തുടര്‍ച്ചയായ പത്താം തവണയാണ് തായി സു യിങ് സൈനയെ നിർണായക ഘട്ടങ്ങളിൽ തോൽപ്പിക്കുന്നത്.
മികച്ച കളിയാണ് തായ് സൂ യിങ് പുറത്തെടുത്തതെന്ന് മത്സര ശേഷം സൈന പ്രതികരിച്ചു.ഇതോടെ ഏഴു സ്വര്‍ണവും 10 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 37 മെഡലുകളുമായി ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ.