• Home
  • Sports
  • പി.വി.സിന്ധുവിന് ഏഷ്യൻ ബാഡ്മിന്‍റണ്‍ സിംഗിൾസിൽ വെള്ളി

പി.വി.സിന്ധുവിന് ഏഷ്യൻ ബാഡ്മിന്‍റണ്‍ സിംഗിൾസിൽ വെള്ളി

ജക്കാർത്ത: ഇന്ത്യയുടെ പി.വി.സിന്ധുവിന് ഏഷ്യൻ ബാഡ്മിന്‍റണ്‍ സിംഗിൾസിൽ വെള്ളി. ഫൈനലിലെ തോൽവി സിന്ധുവിനെ ഏഷ്യൻ ചാന്പ്യൻഷിപ്പിലും പിന്തുടർന്നു. ലോക ഒന്നാം നന്പർ താരം ചൈനീസ് തായ്പേയുടെ തായ് സു യിംഗിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് സിന്ധു തോൽവി ഏറ്റുവാങ്ങുകയായിരുന്നു. സ്കോർ: 21-13, 21-16.

ഏഷ്യൻ ഗെയിംസിൽ ആദ്യമായി വെള്ളി നേടുന്ന താരം എന്ന റെക്കോഡോടെയാണ്​ സിന്ധു മടങ്ങുന്നത്​. ഇത്​ അഞ്ചാം തവണയാണ്​ സിന്ധു പ്രധാന ടൂർണമ​െൻറ്​ ഫൈനലുകളിൽ പരാജയപ്പെടുന്നത്​. ലോക ചാമ്പ്യൻഷിപ്പിലും ഇതുപോലെ സിന്ധു പരാജയപ്പെട്ടിരുന്നു. അന്ന്​ കരോലിന മാരിനായിരുന്നു എതിരാളി.

ഇന്ന്​ ഇന്ത്യ നേടുന്ന മൂന്നാം വെള്ളിയാണ്​ ഇത്​​​. നിലവിൽ 8 സ്വർണവും 16 വെള്ളിയും 21 സ്വർണവുമടക്കം 45 മെഡലുകളുമായി എട്ടാം സ്ഥാനത്താണ്​ ഇന്ത്യ.

Recent Updates

Related News