• Home
  • Sports
  • മന്‍ജീതിന് സ്വര്‍ണം; ജിന്‍സണ് വെള്ളി

മന്‍ജീതിന് സ്വര്‍ണം; ജിന്‍സണ് വെള്ളി

ഗെയിംസിൽ ഒമ്പത് സ്വർണവുമായി ഇന്ത്യ എട്ടാം സ്ഥാനത്താണ്. 19 വെള്ളിയും 22 വെങ്കലവുമടക്കം ആകെ 50 മെഡലുണ്ട്.തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഈ അവസരത്തിലേക്കു കരുതിവച്ച പോലെയായിരുന്നു മഞ്ജിത്തിന്റെ പ്രകടനം. ആദ്യമായാണ് ഒരു പ്രധാന മത്സരത്തിൽ മഞ്ജിത് ജിൻസണെ പിന്നിലാക്കുന്നത്. 1മിനിറ്റ് 46.15 സെക്കൻഡിലാണ് ഹരിയാനക്കാരൻ ഓടിയെത്തിയത്. തൊട്ടുപിന്നിലായി 1മിനിറ്റ് 46.35 സെക്കൻഡിൽ ജിൻസണും ഫിനിഷ് ചെയ്തു. ഖത്തറിന്റെ അബ്ദുള്ള അബൂബക്കറിനാണ് വെങ്കലം (1:46.81).

വർണവുമായി ഇന്ത്യ എട്ടാം സ്ഥാനത്താണ്. 19 വെള്ളിയും 22 വെങ്കലവുമടക്കം ആകെ 50 മെഡലുണ്ട്.തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഈ അവസരത്തിലേക്കു കരുതിവച്ച പോലെയായിരുന്നു മഞ്ജിത്തിന്റെ പ്രകടനം. ആദ്യമായാണ് ഒരു പ്രധാന മത്സരത്തിൽ മഞ്ജിത് ജിൻസണെ പിന്നിലാക്കുന്നത്. 1മിനിറ്റ് 46.15 സെക്കൻഡിലാണ് ഹരിയാനക്കാരൻ ഓടിയെത്തിയത്. തൊട്ടുപിന്നിലായി 1മിനിറ്റ് 46.35 സെക്കൻഡിൽ ജിൻസണും ഫിനിഷ് ചെയ്തു. ഖത്തറിന്റെ അബ്ദുള്ള അബൂബക്കറിനാണ് വെങ്കലം (1:46.81).

ഹീറ്റ്‌സിൽ ഏറ്റവും മികച്ച സമയം കുറിച്ച ജിൻസണിലായിരുന്നു എല്ലാ കണ്ണുകളും. മഞ്ജിതിന്റെ ഇതുവരെയുള്ള മികച്ച സമയം 1 മിനിറ്റ് 48.48 സെക്കൻഡായിരുന്നു. അതുകൊണ്ട് മെഡൽപോലും പ്രതീക്ഷയില്ലായിരുന്നു. 700 മീറ്റർ വരെ ജിൻസണും അബൂബക്കറും തമ്മിലായിരുന്നു മത്സരം. അവസാന വളവ് വരെ അബൂബക്കറായിരുന്നു മുന്നിൽ. അവസാന 100 മീറ്റർ അബൂബക്കറിനെ പിന്നിലാക്കാൻ മുഴുവൻ ശക്തിയുമെടുത്ത് കുതിക്കാനൊരുങ്ങുകയായിരുന്നു ജിൻസൺ. അപ്പോഴാണ് പിന്നിൽനിന്ന് അനായാസം എന്നുതോന്നുന്ന മുഖഭാവത്തോടെ മഞ്ജിത് എല്ലാവരെയും പിന്നിലാക്കി കുതിച്ചുവന്നത്. അതുവരെ അഞ്ചാമതായിരുന്നു മഞ്ജിത്. ഫിനിഷിങ്് തികച്ചും ആധികാരികം.

Recent Updates