• Home
  • Sports
  • സ്വപ്‌ന ബർമൻ സ്വര്‍ണം നേടി

സ്വപ്‌ന ബർമൻ സ്വര്‍ണം നേടി

ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കിന്ന് അഭിമാന നേട്ടങ്ങള്‍. ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബര്‍മ്മനാണ് ഇന്ത്യയ്ക്കു വേണ്ടി സ്വര്‍ണം നേടിയത്.അവസാന മത്സരയിനമായ 800 മീറ്ററില്‍ ചൈനീസ് താരത്തിനെക്കാള്‍ മുന്നില്‍ ഫിനിഷ് ചെയ്താണ് സ്വപ്‌നയുടെ സ്വര്‍ണ്ണനേട്ടം. രണ്ടാം ഹീറ്റ്‌സില്‍ നാലാം സ്ഥാനത്ത് അവസാനിപ്പിച്ചത് വഴി 808 പോയിന്റാണ് സ്വപ്ന സ്വന്തമാക്കിയത്.

ഇന്ത്യയുടെ പൂര്‍ണ്ണിമ ഹെംബ്രാം ഹീറ്റ്‌സില്‍ മൂന്നാം സ്ഥാനത്തെത്തി. വെള്ളി മെഡല്‍ ജേതാവായ ചൈനീസ് താരം കിംഗ്ലിങ് വാങ് ഹീറ്റ്‌സില്‍ അവസാന സ്ഥാനക്കാരിയായി മത്സരം പൂര്‍ത്തിയാക്കി.

Recent Updates

Related News