• Home
  • Sports
  • സ്വര്‍ണ്ണത്തിളക്കവുമായി ജിന്‍സണ്‍ ജോണ്‍സണ്‍

സ്വര്‍ണ്ണത്തിളക്കവുമായി ജിന്‍സണ്‍ ജോണ്‍സണ്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ ജക്കാര്‍ത്തന്‍ മണ്ണില്‍ മലയാളിത്തിളക്കം. 1500 മീറ്ററില്‍ മലയാളി താരം ജിന്‍സന്‍ ജോണ്‍സനാണ് സുവര്‍ണ്ണത്തിളക്കം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. വനിതകളുടെ 1500 മീറ്ററില്‍ മലയാളി താരം പി.യു. ചിത്ര വെങ്കലം നേടി.മൂന്ന് മിനിറ്റ് 44.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യയ്ക്കായി ജിന്‍സണ്‍ ജോണ്‍സണ്‍ സുവര്‍ണ്ണതാരമായത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ്ണനേട്ടം 12 ആയി. നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി നേടിയിരുന്നു. എന്നാല്‍ 800 മീറ്ററിലെ സുവര്‍ണ്ണജേതാവ് മന്‍ജീത് സിങ്ങിന് നാലാം സ്ഥാനത്താണ് 1500 ല്‍ ഫിനിഷ് ചെയ്തത്.

ഏഴ് സ്വര്‍ണവും 10 വെള്ളിയും 2 വെങ്കലവുമാണ് ഈ ഗെയിംസില്‍ ഇന്ത്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്ന് വാരിയത്. അത്‌ലറ്റിക്‌സില്‍ ഇന്നലെ മാത്രം രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യ വാരിക്കൂട്ടിയത്. 1500 മീറ്ററില്‍ സ്വര്‍ണം നേടി പേരാമ്പ്രക്കാരന്‍ ജിന്‍സണ്‍ ജോണ്‍സന്‍ ഗെയിംസിലെ മെഡല്‍ ഇരട്ടിച്ചു. 4-400 മീറ്റര്‍ വനിതാ റിലേയിലാണ് മറ്റൊരു സ്വര്‍ണം. പുരുഷ ടീം വെള്ളിയും നേടി. 1500 മീറ്ററില്‍ മലയാളി താരം പിയു ചിത്ര വെങ്കലവും സമ്മാനിച്ചു. വനിതകളില്‍ ഡിസ്‌കസ് ത്രോയില്‍ സുവര്‍ണപ്രതീക്ഷയായിരുന്ന സീമ പൂനിയ വെങ്കലത്തിലൊതുക്കിയതോടെ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് ഇത് ചരിത്രനേട്ടം. ഗെയിംസ് 12ാം ദിനം പിന്നിടുമ്പോള്‍ 13 സ്വര്‍ണവും 21 വെള്ളിയും 25 വെങ്കലവുമടക്കം 59 മെഡലുകളുമായി ഇന്ത്യ എട്ടാം സ്ഥാനത്താണ്. 112 സ്വര്‍ണവുമായി ചൈന ഒന്നാമതും 59 സ്വര്‍ണവുമായി ജപ്പാന്‍ രണ്ടാമതും 39 സ്വര്‍ണവുമായി ദക്ഷിണ കൊറിയ മൂന്നാമതുമുണ്ട്.

Recent Updates

Related News