വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെള്ളി
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ജപ്പാനെതിരായ ഹോക്കി മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ തോറ്റു. മത്സരത്തില്‍ 2-1നാണ് ഇന്ത്യ ജപ്പാനോട് തോറ്റത്. ആദ്യ പകുതി മത്സരം 1-1ന് പിരിഞ്ഞിരുന്നു. രണ്ടാം പകുതിയിലാണ് ജപ്പാന് വിജയഗോള്‍ നേടിയത്.
കളിയുടെ തുടക്കത്തിൽതന്നെ ജപ്പാൻ മുന്നിലെത്തി. ഒയികവയാണ് ലക്ഷ്യംകണ്ടത്. 25 മിനിറ്റിൽ ഗോയ്ൽ ഇന്ത്യക്ക് സമനില സമ്മാനിച്ചു. എന്നാൽ, മൂന്നാംക്വാർട്ടറിന്റെ അവസാനനിമിഷം മികച്ചൊരു റിവേഴ്സ് കിക്കിലൂടെ കവമുറ ജപ്പാന്റെ വിജയഗോൾ നേടി.