• Home
  • Sports
  • എം​ബാ​പ്പെ​യ്ക്കു മൂ​ന്നു മത്സരങ്ങളില്‍ വി​ല​ക്ക്

എം​ബാ​പ്പെ​യ്ക്കു മൂ​ന്നു മത്സരങ്ങളില്‍ വി​ല​ക്ക്

പാരീസ്: പിഎസ്ജി മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെയ്ക്ക് മൂന്നു മത്സരങ്ങളിൽ വിലക്ക്. ഫ്രഞ്ച് ലീഗിൽ നിമെസിനെതിരായ കളിയിൽ ചുവപ്പ് കാർഡ് കിട്ടിയതിനെത്തുടർന്നാണ് നടപടി. മത്സരത്തിന്റെ പരിക്കുസമയത്ത് നിമെസ് താരം തേജി സവാനിയേഴ്സിനെ തള്ളിയിട്ടതിനാണ് എംബാപ്പെയ്ക്ക് കാർഡ് കിട്ടിയത്.

പ​ത്തൊ​മ്പ​തു​കാ​ര​നാ​യ താ​രം ഫ്രാ​ന്‍സി​ന്‍റെ ലോ​ക​ക​പ്പ് നേ​ടി​യ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു. ലോ​ക​ക​പ്പി​ലെ മി​ക​ച്ച യു​വ​താ​ര​ത്തി​നു​ള്ള പു​ര​സ്‌​ക​ാര​വും എം​ബാ​പ്പെ​യ്ക്കാ​യി​രു​ന്നു. നി​മെ​സി​നെ​തി​രേ 4-2ന് ​പി​എ​സ്ജി ജ​യി​ച്ച മ​ത്സ​ര​ത്തി​ല്‍ യുവതാ​രം ഗോ​ള്‍ നേ​ടി​യി​രു​ന്നു. ക​ളി​യു​ടെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ പ​ന്തു​മാ​യി മു​ന്നേ​റി​യ എം​ബാ​പ്പെ​യെ തെ​ജി സാ​വ​നി​ര്‍ ഫൗ​ള്‍ ചെ​യ്തു വീ​ഴ്ത്തി​യി​രു​ന്നു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യി താ​രം എ​ഴു​ന്നേ​റ്റ് വ​ന്ന് നി​മെ​സ് മി​ഡ്ഫീ​ല്‍ഡ​റെ ത​ള്ളി താ​ഴെ​യി​ട്ടു. ഇ​തോ​ടെ റ​ഫ​റി ഇ​രു​വ​ര്‍ക്കും ചു​വ​പ്പ് കാ​ര്‍ഡ് ന​ല്‍കി. സാ​വ​നീ​ര്‍ക്ക് അ​ഞ്ചു ക​ളി​യി​ലാ​ണ് വി​ല​ക്ക്.14ന് ​സാ​ന്‍ എ​റ്റി​നെ​യ്‌​ക്കെ​തി​രേ​യു​ം 23ന് ​റെ​നേ​സി​നെ​തി​രേയും 26ന് ​റിംസിനെ​തി​രേ​യു​മുള്ള മ​ത്സ​ര​ങ്ങ​ളാ​ണ് എം​ബാ​പ്പെ​യ്ക്കു ന​ഷ്ട​മാ​കു​ക.

Recent Updates