• Home
  • Sports
  • സാഫ് കപ്പ് ഫൈനൽ ഇന്ന്

സാഫ് കപ്പ് ഫൈനൽ ഇന്ന്

ധാക്ക: സാഫ് കപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ മാലദ്വീപിനെ നേരിടും. അവസാനമായി സാഫ് കപ്പ് ചാംപ്യന്‍ഷിപ്പ് നടന്ന 2015ലും ഇന്ത്യക്കായിരുന്നു കിരീടം. ഇന്നു കൂടി കിരീടം ഉയര്‍ത്തിയാല്‍ ഇന്ത്യയുടെ എട്ടാമത്തെ കിരീടനേട്ടമാവും അത്. സാഫ് കപ്പ് തുടങ്ങിയ 1993ല്‍ കിരീടം ചൂടി വരവറിയിച്ച ഇന്ത്യ തുടര്‍ന്ന് 1997,1999, 2005, 2009, 2011, 2015 വര്‍ഷങ്ങളിലും ജേതാക്കളായി. ഗ്രൂപ്പ് മല്‍സരത്തില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു ജയം (2-0).

2018 സാ​ഫ് ക​പ്പ് ഫു​ട്‌​ബോ​ളി​ന്‍റെ ഫൈ​ന​ല്‍ പോ​രാ​ട്ടത്തിന് ഇ​ന്ന് ധാ​ക്ക ബം​ഗ​ബ​ന്ധു സ്‌​റ്റേ​ഡി​യ​മാ​ണ് വേ​ദി​യാ​കു​ന്ന​ത്. ഇ​ന്ത്യ ഉ​ള്‍പ്പെ​ട്ട ഗ്രൂ​പ്പ് ബി​യി​ലാ​യി​രു​ന്നു മാ​ല​ദ്വീപും. ഇ​ന്ത്യ​ന്‍ ടീ​മി​ന് കി​രീ​ടം നേ​ടാ​നാ​യാ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്ത്യ​യു​ടെ ഭാ​വി കൂ​ടു​ത​ല്‍ ശോ​ഭ​ന​മാ​കും. ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ശ്രീ​ല​ങ്ക​യെ​യും മാ​ല​ദ്വീ​പിനെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. സെ​മി ഫൈ​ന​ലി​ല്‍ പാ​ക്കി​സ്ഥാ​നെ 3-1നാ​ണ് ത​ക​ര്‍ത്ത​ത്.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ സാ​ഫ് ക​പ്പ് 12-ാം പ​തി​പ്പി​ലെ എ​ട്ടാം കി​രീ​ട​വും തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം കി​രീ​വു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ര​ണ്ടു ത​വ​ണ ഇ​ന്ത്യ തു​ട​ര്‍ച്ച​യാ​യി ര​ണ്ടു പ്രാ​വ​ശ്യം ക​പ്പ് നേ​ടി​യി​ട്ടു​ണ്ട്. മാ​ല​ദ്വീ​പി​ന്‍റെ അ​ഞ്ചാ​മ​ത്തെ സാ​ഫ് ക​പ്പ് ഫൈ​ന​ലാ​ണ്. 2009ലാ​ണ് മാ​ല​ദ്വീ​പ് അ​വ​സാ​ന​മാ​യി ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഇ​ന്ന് ഇ​ന്ത്യ​യോ​ടു തോ​റ്റു. 2008ല്‍ ​ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കി​രീ​ടം നേ​ടു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലു എ​ഡി​ഷ​നു​ക​ളി​ല്‍ സെ​മി ഫൈ​ന​ലി​ല്‍ തോ​റ്റു പു​റ​ത്താ​യ മാ​ല​ദ്വീപ് ഈ ​വ​ര​വ് ഗം​ഭീ​ര​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. 2003ലൊ​ഴി​കെ എ​ല്ലാം ഫൈ​ന​ലു​ക​ളി​ലും ഇ​ന്ത്യ ഉ​ണ്ടാ​യി​രു​ന്നു.

Recent Updates

Related News