• Home
  • Sports
  • തൊ​​ട്ട​​തെ​​ല്ലാം പൊ​​ന്നാ​​ക്കി സ​ജ​​ൻ പ്ര​​കാ​​ശ്

തൊ​​ട്ട​​തെ​​ല്ലാം പൊ​​ന്നാ​​ക്കി സ​ജ​​ൻ പ്ര​​കാ​​ശ്

പി​ര​പ്പൻ​കോ​ട്: 72​-ാ​മ​ത് ദേ​ശീയ നീ​ന്തൽ ചാ​മ്പ്യൻ​ഷി​പ്പി​ന്റെ ആ​ദ്യ​ദി​നം ഇ​ര​ട്ട റെ​ക്കാ​ഡു​കൾ മ​ല​യാ​ളി താ​രം സ​ജൻ പ്രകാശിന്. 200 മീ​റ്റർ ഫ്രീ സ്റ്റൈ​ലി​ലും 200 മീ​റ്റർ മെ​ഡ്‌​ലെ​യി​ലു​മാ​ണ് സ​ജൻ റെ​ക്കാ​ഡോ​ടെ സ്വർ​ണം നേ​ടി​യ​ത്. വ​നി​ത​ക​ളു​ടെ 200 മീ​റ്റർ ഫ്രീ​സ്റ്റൈ​ലിൽ ഹ​രി​യാ​ന​യു​ടെ ശി​വാ​നി ക​താ​രി​യ​യും റെ​ക്കാ​ഡ് കു​റി​ച്ചു.

2011-ൽ ​​ക​​ർ​​ണാ​​ട​​ക​​യു​​ടെ ആ​​രോ​​ണ്‍ ഡി​​സൂ​​സ സ്ഥാ​​പി​​ച്ച ഒ​​രു​​ മി​​നി​​റ്റ് 51.38 സെ​​ക്ക​​ൻ​​ഡാ​​ണ് പ​​ഴ​​ങ്ക​​ഥ​​യാ​​യ​​ത്.​​ ആ​​ദ്യ നൂ​​റു മീ​​റ്റ​​റി​​ൽ ത​​മി​​ഴ്നാ​​ടി​​ന്‍റെ ശ്രീ​​ഹ​​രി ന​​ട​​രാ​​ജ​​ൻ ഉ​​യ​​ർ​​ത്തി​​യ ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി മൂ​​ന്നാം ലാ​​പ്പി​​ൽ മ​​റി​​ക​​ട​​ന്ന് അ​​വ​​സാ​​ന​​ലാ​​പ്പി​​ൽ വ്യ​​ക്ത​​മാ​​യ ആ​​ധി​​പ​​ത്യ​​ത്തോ​​ടെ​​യാ​​ണ് സ​​ജ​​ൻ റി​​ക്കാ​​ർ​​ഡോ​​ടെ സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്. ക​​ർ​​ണാ​​ട​​ക​​യു​​ടെ ശ്രീ​​ഹ​​രി ന​​ട​​രാ​​ജ​​ൻ (ഒ​​രു മി​​നി​​റ്റ് 51.49) വെ​​ള്ളി​​യും സ്വി​​മ്മിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ബാ​​ന​​റി​​ൽ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ ആ​​ര്യ​​ൻ മ​​ഖീ​​ജ (1.52.47) വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി. തു​​ട​​ർ​​ന്നു ന​​ട​​ന്ന 200 മീ​​റ്റ​​ർ മെ​​ഡ്‌​ലെ​യി​​ലും റി​​ക്കാ​​ർ​​ഡോ​​ടെ നീ​​ന്തി​​ക്ക​​യ​​റി​ പ​​ങ്കെ​​ടു​​ത്ത ര​ണ്ടി​ന​​ങ്ങ​​ളി​​ലും സ​ജ​ൻ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. ര​ണ്ടു ​മി​​നി​​റ്റ് 05.83 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് 200 മീ​​റ്റ​​ർ മെ​ഡ്‌​ലെ​​യി​​ൽ സ​​ജ​​ൻ മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഇ​​തോ​​ടെ പ​​ഴ​​ങ്ക​​ഥ​​യാ​​യ​​ത് 2009 ൽ ​​ക​​ർ​​ണാ​​ട​​ക​​യു​​ടെ ര​​ഹ​​ൻ പൂ​​ഞ്ച സ്ഥാ​​പി​​ച്ച ര​ണ്ട് ​മി​​നി​​റ്റ് 05.89 എ​​ന്ന സ​​മ​​യം. പ​​ത്തു​​ മി​​നി​​റ്റി​​നു​​ള്ളി​​ലാ​​ണ് ര​ണ്ടി​​ന​​ങ്ങ​​ളി​​ൽ സ​​ജ​​ൻ ഇ​​ര​​ട്ട​​റി​​ക്കാ​​ർ​​ഡി​​ന് ഉ​​ട​​മ​​യാ​​യ​​ത്.

Recent Updates