• Home
  • Sports
  • ഫി​ഫ റാ​ങ്കി​ങി​ല്‍ ഖ​ത്ത​ര്‍ ദേ​ശീ​യ ഫു​ട്ബോ​ള്‍ ടീം​ സ്ഥാ​

ഫി​ഫ റാ​ങ്കി​ങി​ല്‍ ഖ​ത്ത​ര്‍ ദേ​ശീ​യ ഫു​ട്ബോ​ള്‍ ടീം​ സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി

ദോ​ഹ: പു​തി​യ ഫി​ഫ റാ​ങ്കി​ങി​ല്‍ ഖ​ത്ത​ര്‍ ദേ​ശീ​യ ഫു​ട്ബോ​ള്‍ ടീം​ നാലു സ്ഥാനങ്ങൾ കയറി. 1247 പോ​യി​ൻ​റു​മാ​യി 94ാം സ്ഥാ​ന​ത്താ​ണ് ഖ​ത്ത​ര്‍. ക​ഴി​ഞ്ഞ ത​വ​ണ 98ാം സ്ഥാ​ന​ത്താ​യി​രു​ന്നു. അ​ടു​ത്തി​ടെ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ലു​ള്‍പ്പ​ടെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​നാ​യ​ത് റാ​ങ്കി​ങി​ല്‍ മു​ന്നേ​റാ​ന്‍ ഖ​ത്ത​റി​ന് സ​ഹാ​യ​ക​മാ​യി.

1729 പോയിന്റുമായി ഒന്നാം റാങ്ക് ബൽജിയവും ഫ്രാൻസും പങ്കുവയ്ക്കുകയാണ്.റാ​ങ്കി​ങ് ടേ​ബി​ളി​െ​ൻ​റ ക​ഴി​ഞ്ഞ 25 വ​ര്‍ഷ​ത്തെ ച​രി​ത്ര​ത്തി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് ര​ണ്ടു ടീ​മു​ക​ള്‍ ഒ​ന്നാം സ്ഥാ​നം പ​ങ്കു​വെ​ക്കു​ന്ന​ത്. ബ്ര​സീ​ല്‍, ക്രൊ​യേ​ഷ്യ, ഉ​റു​ഗ്വെ, ഇം​ഗ്ല​ണ്ട്, പോ​ര്‍ച്ചു​ഗ​ല്‍, സ്വി​റ്റ്സ​ര്‍ല​ൻ​റ്, സ്പെ​യി​ന്‍, ഡെ​ന്‍മാ​ര്‍ക്ക് രാ​ജ്യ​ങ്ങ​ളാ​ണ് ര​ണ്ടു മു​ത​ല്‍ പ​ത്തു​വ​രെ സ്ഥാ​ന​ങ്ങ​ളി​ല്‍. അ​ര്‍ജ​ൻ​റീ​ന 11ാമ​താ​ണ്.

ഇ​ന്ത്യ ലോ​ക റാ​ങ്കി​ങി​ല്‍ 97ാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.ഏഷ്യൻ റാങ്കിങ്ങിൽ ഇറാൻ, ഓസ്ട്രേലിയ, ജപ്പാൻ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.

Recent Updates

Related News